in ,

LOLLOL LOVELOVE OMGOMG CryCry

ഗോവക്കെതിരെ ലെസ്‌കോ കളിക്കുമോ? ഇഞ്ചുറി അപ്ഡേറ്റ് ഇതാ..

വരുന്ന ഞായറാഴ്ച എഫ്സി ഗോവയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് അൽപ്പം ആശങ്ക നൽകുന്നതാണ് ക്രോയേഷ്യൻ താരമായ ലെസ്‌കോവിചിന്റെ പരിക്ക്.

വരുന്ന ഞായറാഴ്ച എഫ്സി ഗോവയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് അൽപ്പം ആശങ്ക നൽകുന്നതാണ് ക്രോയേഷ്യൻ താരമായ ലെസ്‌കോവിചിന്റെ പരിക്ക്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കാഫ് ഇഞ്ചുറിയുള്ള താരം നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം കൂട്ടായ പരിശീലനം നടത്തുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച പരിശീലന വീഡിയോയിലും ലെസ്‌കോവിചിന്റെ അഭാവം ഉണ്ടായിരുന്നു.

നേരത്തെ മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ പരിക്കേറ്റ മാർക്കോ ലെസ്‌കോവിചിന്റെ അഭാവം തെളിഞ്ഞു നിന്നിരുന്നു, മത്സരത്തിൽ ആദ്യ നിമിഷങ്ങളിൽ വഴങ്ങുന്ന നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

മുംബൈ സിറ്റിക്കെതിരായ മത്സരശേഷം നീണ്ട ഒരു ഇടവേള ലഭിച്ചെങ്കിലും എഫ്സി ഗോവയുമായുള്ള മത്സരത്തിന് മുൻപായി തന്റെ പരിക്കിൽ നിന്നും പൂർണ്ണമായി മോചിതനാകാൻ നിലവിൽ ലെസ്‌കോവിചിനു കഴിഞ്ഞിട്ടില്ല.

പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ ലഭിച്ചേക്കും, മത്സരത്തിന് മുൻപായി പരിക്കിൽ നിന്ന് താരം മോചിതനാകുകയാണെങ്കിൽ ഗോവക്കെതിരായ മത്സരത്തിൽ ലെസ്‌കോവിചിനെ കളിപ്പിക്കാനുള്ള തീരുമാനം പരിശീലകൻ എടുക്കുമോ എന്നത് കണ്ടറിയണം.

നിലവിൽ കാഫ് ഇഞ്ചുറിയുടെ പിടിയിലുള്ള താരത്തിന്റെ പരിക്കിനെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ലഭിച്ചാൽ മാത്രമേ എഫ്സി ഗോവക്കെതിരെ താരം കളിക്കുമോ ഇല്ലയോ എന്നതറിയാനാകൂ.

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എതിർടീമിനെ നേരിടുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ലഭിച്ച തോൽവിയിൽ നിന്നും കരകയറാനും, പോയന്റ് ടേബിളിൽ മുന്നേറാനുമാണ് ലക്ഷ്യമിടുന്നത്.

നോർത്ത് ഈസ്റ്റിനെയും പഞ്ഞിക്കിട്ട് മുംബൈ സിറ്റി എഫ്സി ഷീൽഡ് ട്രോഫിയിലേക്ക് കുതിക്കുന്നു?

ഇവാൻ വുകമനോവിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലകനാവുമോ…?