ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ മുൻ ഷീൽഡ് ജേതാകളായ ജംഷഡ്പൂർ എഫ്‌സിക്കി അത്ര മനോഹരമായ തുടക്കമല്ല ലഭിച്ചത്. നിലവിൽ എട്ട് മത്സരങ്ങൾ നിന്ന് ഒരു മത്സരം മാത്രമാണ് ജംഷഡ്പൂരിന് ജയിക്കാൻ കഴിഞ്ഞത്.
എന്നാൽ ഇപ്പോൾ ജംഷഡ്പൂർ എഫ്‌സി ആരാധകർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ചെന്നൈയിൻ എഫ്‌സിയുടെ മുൻ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ റാഫേൽ ക്രിവെല്ലാരോയെ സ്വന്തമാക്കിരികുക്കയാണ് ജംഷഡ്പൂർ എഫ്‌സി.
നിലവിലെ സീസൺ അവസാന വരെയുള്ള കരാറിലായിരിക്കും ക്രിവെല്ലാരോ ജംഷഡ്പൂരിൽ ചെരുക്ക. 33 കാരൻ സീസണിന്റെ തുടക്കത്തിൽ ചെന്നൈകൊപ്പം കുറച്ച് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും, താരം ഇപ്പോൾ സുഖം പ്രാപിച്ച് വരുകയാണ്.
2019ലാണ് ക്രിവെല്ലാരോ ചെന്നൈൽ ചേർന്നത്. ഏകദേശം 28 മത്സരങ്ങൾ നിന്ന് 8 ഗോളും ഒമ്പത് അസ്സിസ്റ്റും താരം ടീമിനോപ്പം നേടിട്ടുണ്ട്.
എന്തിരുന്നാലും താരത്തിന്റെ വരുവോടെ നഷ്ടപ്പെട്ടുപോയ ഫോം തിരിച്ച് പിടിച്ച് സീസണിലേക്ക് തിരികെ വരുമെന്ന പ്രതിക്ഷയിലാണ് ജംഷഡ്പൂർ ആരാധകർ.