in , , ,

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്ലോബൽ റാങ്കിങ് ഇതാ?; ISL ക്ലബ്ബുകളിൽ ആഗോള തലത്തിൽ ആദ്യമാര്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇപ്പോഴുള്ളത്. അതിനു ഭാഗമായുള്ള പ്രീ സീസണുകൾ എല്ലാ ക്ലബ്ബുകളും ആരംഭിച്ചു കഴിഞ്ഞു. നിലവിൽ മിക്ക ക്ലബ്ബിന്റെയും ഏറ്റവും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയന്നതാണ്.

ലോകത്തിലെ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്‌യെത്താണ് എന്നത്. ഇപ്പോളിത ഇതിനെ ബന്ധപ്പെട്ടൊരു പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ലോക പ്രശസ്തമായ ഫുട്ബോൾ അനലിസ്റ്റായ ഒപ്റ്റ.

ഒപ്റ്റയുടെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്‌ മുംബൈ സിറ്റി എഫ്സിയാണ്. ലോകമെമ്പാടുമുള്ള എല്ലാ ക്ലബ്ബുകളെയും വിലയിരുത്തുബോൾ മുംബൈയുടെ ഒപ്റ്റ ഗ്ലോബൽ റാങ്കിങ് 2488ആണ്. ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ക്ലബ്‌ ഹൈദരാബാദാണ്.

ഹൈദരാബാദിന്റെ ഗ്ലോബൽ റാങ്കിംഗ് 2982ആണ്. പട്ടികയിൽ മൂന്നാമതുള്ള ഇന്ത്യൻ ക്ലബ്‌ ബംഗളുരു എഫ്സിയാണ്. ബംഗളുരുവിന്റെ ഗ്ലോബൽ റാങ്കിങ് 3575 ആണ്. നാലാമത്തുള്ളത് ജംഷഡ്പൂർ എഫ്സിയുമാണ്. ജംഷഡ്പൂരിന്റെ ഗ്ലോബൽ റാങ്കിങ് 3723 ആണ്.

https://youtu.be/W2YbQp667LA

അഞ്ചാം സ്ഥാനത്തേക് നോക്കുമ്പോൾ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സാണുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ഗ്ലോബൽ റാങ്കിങ് വരുന്നത് 3967ആണ്. പക്ഷെ ആദ്യ അഞ്ചിൽ മോഹൻ ബഗാൻ വരാത്തത് ആരാധകരെ വളരെയധികം ഞെട്ടിച്ചിട്ടുണ്ട്. എന്തിരുന്നാലും ഒപ്റ്റ പലരീതിയിൽ നടത്തിയ സർവ്വേ പ്രകാരമാണ് ഈ പട്ടിക തയ്യാറാക്കിയത്.

യുവ താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും; ആരാധകർക്ക് സന്തോഷ വാർത്തയുമായി മാർക്കസ്?…

“സഹൽ പോയത് പ്രശ്നമല്ല”; ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളുമായി ഇവാനാശാൻ…