in , , ,

LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പരിക്ക് ഗുരുതരമല്ല?; ആരാധകർക്ക് സന്തോഷ വാർത്ത…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

പ്രീ സീസൺ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ രണ്ടാം സൗഹൃദ മത്സരം കളിച്ചിരുന്നു. കോവളം എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. മത്സരം ബ്ലാസ്റ്റേഴ്‌സ് എത്തിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ജയിച്ചിരുന്നു.

എന്നാൽ കളിക്കിടെ ബ്ലാസ്റ്റേഴ്‌സ് യുവ മധ്യനിര താരം ജീക്സൺ സിംഗിന് പരിക്കെറ്റിരുന്നു. പരിക്കിനെ തുടർന്ന് താരത്തെ ആദ്യപകുതിയിൽ തന്നെ പകരക്കാരനെ ഇറക്കി താരത്തെ പുറത്ത് ഇരുത്തിയിരുന്നു.

ഇതോടെ എല്ലാ ആരാധകരും ഇപ്പോൾ അന്വേഷിക്കുന്ന കാര്യമാണ് ജീക്സൺ സിംഗിന്റെ പരിക്കിനെ ബന്ധപെട്ടുള്ള അപ്ഡേറ്റ്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.

https://twitter.com/kbfcxtra/status/1688932212715225089?t=igBeDuRC10XmKC7yvrKyuA&s=19

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തക്കനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം താരത്തിന്റെ പരിക്ക് ഗുരുതരമല്ല. താരത്തിന്റെ കാലിന്റെ ആഗിളിൽ ചെറിയൊരു പരിക്കാണ് പറ്റിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പേടിക്കാനൊന്നുമില്ല. എന്തിരുന്നാലും താരത്തിന്റെ പരിക്ക് എത്രയും വേഗം മാറാനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് വേട്ടയവസാനിപ്പിച്ചിട്ടില്ല മക്കളെ?; ഐഎസ്എലിൽ നിന്നും കിടിലൻ താരങ്ങൾ വരുന്നു…

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്രീസീസൺ നഷ്ടമായേക്കും, ഡ്യുറണ്ട് കപ്പ്‌ നഷ്ടമാകുമെന്ന് ഉറപ്പിച്ചു