in ,

AngryAngry CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്രീസീസൺ നഷ്ടമായേക്കും, ഡ്യുറണ്ട് കപ്പ്‌ നഷ്ടമാകുമെന്ന് ഉറപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി പ്രീസീസൺ പരിശീലനവും ഒരുക്കങ്ങളും നടത്തുന്ന തിരക്കിലാണ് നിലവിൽ ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും, എന്നാൽ പ്രീ സീസൺ പരിശീലനത്തിനിടെ വരുന്ന നാഷണൽ ടീം ക്യാമ്പിലേക്ക് തങ്ങളുടെ താരങ്ങളെ ടീമുകൾക്ക് വിട്ടു നൽകേണ്ടിവരും.

താരങ്ങളെ വിട്ടു നൽകാൻ ചില ടീമുകൾ എതിർപ്പ് കാണിച്ചതിനാൽ അണ്ടർ 23 നാഷണൽ ടീം ക്യാമ്പ് തുടങ്ങാനുള്ള തീയതി മാറ്റിവെച്ചിരുന്നു, ഓഗസ്റ്റ് 12 നിന്നും ഓഗസ്റ്റ്20-ലേക്കാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാഷണൽ ടീം ക്യാമ്പ് മാറ്റിവെച്ചതായി അറിയിച്ചത്.

കേരളത്തിൽ നിന്നും അണ്ടർ 23നാഷണൽ ടീം ക്യാമ്പിലേക്ക് ഇടം നേടിയത് നാല് മലയാളി താരങ്ങളാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, വിപിൻ മോഹനൻ എന്നിവരെ കൂടാതെ ഗോകുലം കേരളയുടെ സൗരവ്, ഹൈദരാബാദ് എഫ്സിയുടെ അബ്ദുൽ റബീഹ് എന്നിവരാണ് മലയാളി സാന്നിധ്യം.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയ മറ്റൊരു താരം ഫോർമീപാമാണ്. ഓഗസ്റ്റ് 20ന് നാഷണൽ ടീം ക്യാമ്പ് തുടങ്ങുന്നതിനാൽ ഡ്യൂറൻഡ് കപ്പിലെ ചില മത്സരങ്ങൾ ഈ താരങ്ങൾക്ക് ക്ലബ്ബിനോടൊപ്പം നഷ്ടമായേക്കും. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പ്രീ സീസൺ തുടങ്ങുമ്പോഴേക്കും താരങ്ങൾ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പരിക്ക് ഗുരുതരമല്ല?; ആരാധകർക്ക് സന്തോഷ വാർത്ത…

ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ സ്വന്തമാക്കി; ആരാധകർ കാത്തിരുന്ന റിപ്പോർട്ടുമായി മാർക്കസ്….