ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ക്യാമ്പ് കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിന് ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കേരള ക്ലബ്ബായ കോവളം എഫ്സിയെ നേരിടും.
കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ട്രെയിനിങ് ഗ്രൗണ്ടായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചയായിരിക്കും മത്സരം നടക്കുക. എന്നാൽ മത്സരം എപ്പോഴ് നടക്കുമെന്നതിൽ വ്യക്തതയില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു.
https://twitter.com/kbfcxtra/status/1688610112376811523?t=c444Fw-KEyWM4c22EhPFDA&s=19
എതിരില്ലാത്ത എട്ട് ഗോളുകൾക്ക് മഹാരാജസ് കോളേജിനെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പ്രീ സീസൺ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം ചേർന്നതിന് ശേഷമുള്ള ആദ്യ മത്സരം കൂടെയാണ് നാളെ നടക്കാൻ പോവുന്നത്.