in , , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി മക്കളെ?; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളുത്. ഇതിന് ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ച് ആരംഭിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളുത്. ഇതിന് ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ച് ആരംഭിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ പ്രീ സീസണിലെ ആദ്യ സൗഹൃദ മത്സരം കളിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഇന്ന് വൈകീട്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മഹാരാജാസ് കോളേജ് ടീമിനെ തോൽപിച്ചു. എതിരില്ലാത്ത എട്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.

ബ്ലാസ്റ്റേഴ്‌സിനായി ബിദ്യ സാഗർ ഹാട്രിക്ക് നേടി. രാഹുൽ കെപി രണ്ട് ഗോളും നേടി. ഡിമിട്രിയോസ്, ലുണ, ബിജോയ്‌, എന്നിവർ ഓരോ ഗോൾ വീതവും നേടി. പ്രതിരോധ താരം ഹോർമിപ്പാമിന്റെ ക്യാപ്റ്റൻസിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങിയത്.

ഗോൾകീപ്പർ സച്ചിൻ സുരേഷ് പ്രതിരോധ താരം പ്രബീർ ദാസ്‌, ഹോർമിപ്പാം, ബിജോയ്, നാവോച്ച മധ്യനിരയിൽ ജസ്റ്റിൻ അസ്ഹർ, യോഹെൻബ, ബ്രൈസ്, മുന്നേറ്റ നിരയിൽ ബിദ്യ സാഗർ,അജ്സൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തിൽ ആരാധകർ വളരെയധികം സന്തോഷത്തിലാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഉറപ്പിച്ചു?; ഗോൾ വലക്ക് മുൻപ്പിൽ ഇനി സൂപ്പർ താരം…

ആരാധകരോട് വീണ്ടും ചതി; ബ്ലാസ്റ്റേഴ്‌സിലേക്ക് സൂപ്പർ താരം വരില്ല?…