in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മത്സരത്തിന് മുൻപ് അഡ്രിയാൻ ലൂണയെ വാനോളം പുകഴ്ത്തി എതിർടീം കോച്ച് പറഞ്ഞതിങ്ങനെ??

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന ടേബിൾ ടോപ്പേഴ്സിന്റെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മണിക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. പോയിന്റ് ടേബിളിലെ ഒന്നും രണ്ടു സ്ഥാനക്കാർ തമ്മിലാണ് ഇന്നത്തെ മത്സരത്തിൽ ഏറ്റുമുട്ടുക.

മത്സരത്തിന് മുൻപായി നടന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ അഡ്രിയൻ ലൂണയെ കുറിച്ചും ടീമിനെക്കുറിച്ചും എതിർ ടീം പരിശീലകൻ സംസാരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഒരാൾ എന്നാണ് അഡ്രിയൻ ലൂണക്ക് ഗോവ പരിശീലകൻ നൽകിയ വിശേഷണം.

“ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാളായ അഡ്രിയാൻ ലൂണാ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ട്. അഡ്രിയാൻ ലൂണ ആക്രമണത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണനായ താരമാണ്. കളിക്കളത്തിലും പുറത്തും അദ്ദേഹം നേതാവാണ്.” – മനോലോ മാർക്കസ് പറഞ്ഞു.

പോയി ടേബിളിൽ ഗോവയെക്കാൾ ഒരു പോയിന്റ് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് എങ്കിലും രണ്ടു മത്സരങ്ങൾ കുറവ് കളിച്ച എഫ്സി ഗോവക്ക് മത്സരങ്ങളുടെ ആനുകൂല്യമുണ്ട്. എങ്കിലും ഇന്നത്തെ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്താൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോവയെക്കാൾ മുൻപിൽ പോയന്റ് ടേബിളിൽ മുന്നേറാൻ ആവും.

നെയ്മർ നഗ്നചിത്രങ്ങൾ ചോദിച്ചു?; ചാറ്റ് പുറത്ത് വിട്ട് പ്രശസ്ത മോഡൽ… ബ്രൂണയുമായി വേർ പിരിയാൻ കാരണമിതോ??…

മുംബൈയോ കൊൽക്കത്തയോ ആയിരുന്നെങ്കിൽ ഇത് പോലെ സംഭവിക്കുമോ ?, ഗുരുതര വീഴ്ചയുമായി ഐ എസ് എൽ അധികൃതർ..