in ,

LOVELOVE LOLLOL OMGOMG CryCry

ഫാൻസിന്റെ അഭിമാനം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അഡ്രിയാൻ ലൂണ😍🔥

ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടനം മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ബംഗളൂരു എഫ്സികെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടനം മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ബംഗളൂരു എഫ്സികെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഓപ്പണിങ് മത്സരത്തിൽ തന്നെ ബാംഗ്ലൂരിനെ തകർത്തുകൊണ്ടാണ് തുടക്കം കുറിച്ചത്. ഏറെ വാശി നിറഞ്ഞ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

വേറെ ആവേശകരമായ ഉദ്ഘാടന മത്സരത്തിന് അവസാന വിസിൽ ഉയർന്നപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നിറഞ്ഞുനിന്ന ഗാലറിയെ സാക്ഷിയാക്കി ഹോം ടീം വിജയം സ്വന്തമാക്കി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അഡ്രിയാൻ ലൂണയാണ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ ഒരു ഗോളും സ്വന്തമാക്കിയ ലൂണ മത്സര ശേഷം സംസാരിക്കവെ തങ്ങളുടെ ഫാൻസിനെ അഭിമാനകരമാക്കാൻ ഞങ്ങൾ നന്നായി അധ്വാനിക്കുന്നുണ്ടെന്ന് പറഞ്ഞു. ആരാധകരുടെ അഭിമാനം ഉയർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് ലൂണ പറഞ്ഞത്. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത ഐഎസ്എൽ മത്സരത്തിൽ കൊച്ചിയിൽ വച്ച് ജംഷഡ്പൂരിനെ നേരിടും.

ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ; പക്ഷെ കണക്കുകളിൽ മുൻ‌തൂക്കം ബംഗളുരു എഫ്സിക്ക്🫡, മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…

പ്രബീർ ദാസ്‌ ദി ഷോ സ്റ്റീലർ🔥; ബംഗളുരു എഫ്സിക്കെതിരെ താരത്തിന്റെ തകർപ്പൻ പ്രകടനം, കണക്കുകൾ ഇങ്ങനെ…