ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച പ്രബീർ ദാസ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യം മുതലെ ബംഗളുരു എഫ്സിയുടെ പല വമ്പൻ മുന്നേറ്റങ്ങളും പ്രബീർ ദാസ് തടയുന്നത് നമ്മൾ കണ്ടതാണ്.
മത്സരത്തിൽ മികച്ചൊറരു ഗോൾ ലൈൻ സേവും താരം നടത്തിയിരുന്നു. സച്ചിൻ സുരേഷ് സേവ് ചെയ്ത പന്ത് പിന്നെയും പോസ്റ്റിലേക് കയറാൻ പോയപ്പോൾ ബൈസിക്കിൾ കിക്ക് എടുത്ത് പന്ത് ക്ലിയർ ചെയുക്കയായിരുന്നു താരം. ബംഗളുരുവിനെതിരെ അഞ്ച് ക്ലീയറൻസുക്കളാണ് താരം നടത്തിയത്. അതോടൊപ്പം രണ്ട് ഇന്റർസെപ്ഷനും ഒരു ടാക്കിളും താരം നടത്തി.
ബംഗളുരുവിനെതിരെ താരത്തിന്റെ കണക്കുകൾ ഇങ്ങനെ…
Prabhir Das against Bengaluru Fc?
— maniac (@ALAN37686520) September 22, 2023
• MINUTES: 90
• PASSES COMPLETED : 14
• PASSING ACCURACY : 45%
• TACKLES : 1
• INTERCEPTION : 2
• CLEARANCE : 5
• CROSSES : 2 pic.twitter.com/2Hg5mx5iNI
കണക്കുകൾക് പുറമെ എടുത്ത് പറയേണ്ട കാര്യമാണ് താരത്തിന്റെ മെന്റാലിറ്റി. മത്സരത്തിൽ പല നിമിഷങ്ങളിലും പ്രബീർ ദാസ് മറ്റു താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത് നമ്മൾ കണ്ടതാണ്. സിക്സ് ബോക്സിനുള്ളിൽ ചെസ്റ്റ് ട്രാപ് ചെയ്ത് ഐഎസ്എൽ അരങ്ങേറ്റം കുറിച്ച ഗോൾകീപ്പർ സച്ചിൻ സുരേഷിന് ബോൾ വെച്ച് കൊടുക്കുന്നത് കണ്ടപ്പോൾ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുമൊന്ന് ഞെട്ടിപോയിരുന്നു.
എന്തിരുന്നാലും താരത്തിന്റെ ആദ്യ മത്സരത്തിലെ പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. വരും മത്സരങ്ങളിൽ താരം ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
ലൂണയുടെ ഭരണം?; പ്ലേയർ റേറ്റിംഗിലിലും ശ്രദ്ധേയമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…