in , , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തി ബംഗളൂരു താരം?; ചിത്രങ്ങൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ബംഗളുരു എഫ്സി താരം വംശീയാധിക്ഷേപം നടത്തിയതായി ആരോപണം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലാണ് സംഭവം.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ബംഗളുരു എഫ്സി താരം വംശീയാധിക്ഷേപം നടത്തിയതായി ആരോപണം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലാണ് സംഭവം.

ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ഡോഹ്ളിങ്ങി ന് നേരെ ബംഗളുരു താരം റയാൻ വില്യംസാണ് വംശീയ അധിക്ഷേപം നടത്തിയതായി ആരാധകരുടെ ഭാഗത്ത് നിന്ന് ആരോപണമുയർന്നിരിക്കുന്നത്. മത്സരത്തിന്റെ 82 ആം മിനുട്ടിലാണ് സംഭവം.

മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിലായ ബംഗളുരു ബ്ലാസ്റ്റേഴ്‌സ് ബോക്സിലേക്ക് നടത്തിയ മുന്നേറ്റ നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റയാൻ വില്ല്യംസിന്റെ വംശീയ അധിക്ഷേപം.

ഐബാനെതിരെ മൂക്ക് പൊത്തിക്കൊണ്ടാണ് ബംഗളുരു താരം അധിക്ഷേപം നടത്തിയത്. ഇത്തരത്തിൽ മൂക്ക് പൊത്തിക്കൊണ്ട് മറു താരങ്ങളെ വംശീയ അധിക്ഷേപം നടത്തിയ മറ്റു പല സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് റയാൻ വില്ല്യംസിന്റെ ഈ പ്രവർത്തിക്കെതിരെ വിമർശനം ഉയരുന്നത്.

ഇത്തരത്തിൽ വംശീയ മനോഭാവമുള്ള താരത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ആരാധകർ പറയുന്നു.

പ്രബീർ ദാസ്‌ ദി ഷോ സ്റ്റീലർ🔥; ബംഗളുരു എഫ്സിക്കെതിരെ താരത്തിന്റെ തകർപ്പൻ പ്രകടനം, കണക്കുകൾ ഇങ്ങനെ…

അന്ന് ട്രോഫിയുമായി വന്നു, ഇന്ന് ഇവനാശാന്റെ രണ്ടു വജ്രയായുധങ്ങൾ 🔥; ഇരട്ട സഹോദരങ്ങളുടെ വളർച്ച!!