in , ,

LOVELOVE

അന്ന് ട്രോഫിയുമായി വന്നു, ഇന്ന് ഇവനാശാന്റെ രണ്ടു വജ്രയായുധങ്ങൾ 🔥; ഇരട്ട സഹോദരങ്ങളുടെ വളർച്ച!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2016 സീസണിലെ കൊച്ചിയിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എടികെ ഫൈനലിൽ നിതാ അംബാനിയോടൊപ്പം ഐഎസ്എൽ ട്രോഫിയുമായി മൈതാനത്തേക്ക് വന്ന രണ്ട് മലയാളി കുട്ടികളുണ്ടായിരുന്നു. ഇപ്പോൾ അവർ വളർന്നുവന്നു ഒരു നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2016 സീസണിലെ കൊച്ചിയിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എടികെ ഫൈനലിൽ നിതാ അംബാനിയോടൊപ്പം ഐഎസ്എൽ ട്രോഫിയുമായി മൈതാനത്തേക്ക് വന്ന രണ്ട് മലയാളി കുട്ടികളുണ്ടായിരുന്നു. ഇപ്പോൾ അവർ വളർന്നുവന്നു ഒരു നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

അതെ നമ്മൾ പറഞ്ഞു വരുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമെനെയും മുഹമ്മദ്‌ അസറിനെയും പറ്റിയാണ്. ഇതിൽ മുഹമ്മദ് ഐമെനൊരു ചരിത്രം കൂടിയാണ് ഇന്നലെ ബംഗളുരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കുറിച്ചിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ആദ്യത്തെ ലക്ഷദ്വീപ് സ്വദേശിയാണ് മുഹമ്മദ്‌ ഐമെൻ. മുഹമ്മദ് ഐമെനും മുഹമ്മദ്‌ അസറും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട് വഴിയാണ് വളർന്നുവന്നത്. പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിലേക്കും അവിടെ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിലേക്കും യോഗ്യത നേടുകയായിരുന്നു ഇരു പേരും.

ബംഗളുരുനെതിരെയുള്ള മത്സരത്തിൽ മുഹമ്മദ് ഐമെന്റെയൊരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു നമ്മൾ കണ്ടിരുന്നത്. അതോടൊപ്പം ബംഗളൂരുവിന്റെ ഓസ്ട്രേലിയൻ ഇന്റർനാഷണൽ താരമായ റയാൻ വില്യംസിനെ കവിളിപ്പിക്കുന്നതല്ലാം നമ്മൾ കണ്ടതാണ്.

എന്തിരുന്നാലും ഈ ഇരട്ട സഹോദരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനം തന്നെയാണ്. അതോടൊപ്പം ഈ സീസണിലെ ഇവനാശാന്റെ രണ്ടു വജ്രയായുധം കൂടിയാണ് ഈ ഇരട്ട സഹോദരങ്ങൾ. ഐമെൻ പുറമെ അസറും അടുത്ത മത്സരങ്ങളിൽ തന്നെ അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

പ്രബീർ ദാസ്‌ ദി ഷോ സ്റ്റീലർ🔥; ബംഗളുരു എഫ്സിക്കെതിരെ താരത്തിന്റെ തകർപ്പൻ പ്രകടനം, കണക്കുകൾ ഇങ്ങനെ…

ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ; പക്ഷെ കണക്കുകളിൽ മുൻ‌തൂക്കം ബംഗളുരു എഫ്സിക്ക്🫡, മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ…

ലൂണയുടെ ഭരണം🔥; പ്ലേയർ റേറ്റിംഗിലിലും ശ്രദ്ധേയമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തി ബംഗളൂരു താരം?; ചിത്രങ്ങൾ പുറത്ത്

ഇവൻ പുലിയാണ്😍🔥ട്രോളിംഗ്, ചാർജിങ്, പ്രെസ്സിങ്, ഫയറിങ്💥നായകനായാൽ ഇങ്ങനെ വേണം🔥