in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ലൂണയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സില്ല എന്ന് കരുതിയവർക്ക് തെറ്റി, ആശാന്റെ പുതിയ പോരാളികൾ ഉദിച്ചു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അവസാന മൂന്നു മത്സരങ്ങളിൽ ശക്തരായ എതിരാളികളെ തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ആണുള്ളത്. പഞ്ചാബ്, മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ശക്തരായി ടീമുകളെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അവസാന മൂന്നു മത്സരങ്ങളിൽ ശക്തരായ എതിരാളികളെ തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ആണുള്ളത്. പഞ്ചാബ്, മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ശക്തരായി ടീമുകളെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും ടീമിലെ ഏറ്റവും മികച്ച സൂപ്പർതാരവുമായ അഡ്രിയാൻ ലൂണ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. പ്രത്യേകിച്ച് ഐ എസ് എല്ലിലെ ഏറ്റവും ശക്തരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരെയാണ് തോല്പിച്ചത്.

അഡ്രിയാൻ ലൂണ ഇല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ആരാധകർ നിരാശയോടെ കരുതിയത്. കാരണം ഓരോ മത്സരങ്ങളിലും മുഴുവൻ സമയവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഓടിക്കളിച്ചു കൊണ്ടിരിക്കുന്ന ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എഞ്ചിൻ. ലൂണ എന്ന എഞ്ചിൻ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു നീങ്ങുമോ എന്ന് സംശയിച്ചവർക്ക് തെറ്റുപറ്റി.

അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ടീമിലെ എല്ലാവരും ഒത്തൊരുമയോടെ ലൂണയുടെ അഭാവം നികത്തുന്ന കാഴ്ച കഴിഞ്ഞ മത്സരങ്ങളിൽ നമ്മൾ കണ്ടു. തീർച്ചയായും ലൂണയുടെ അഭാവത്തിൽ ബാക്കി താരങ്ങൾ തങ്ങളുടെ ജോലികൾ കൂടുതൽ ഉത്തരവാദിത്വതോടെ ഏറ്റെടുക്കുകയാണ്. ലൂണയുടെ അഭാവം മറ്റു താരങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ കളിക്കണമെന്ന് തോന്നൽ ഉണ്ടാക്കിയെന്ന് പറയാം.

പ്രത്യേകിച്ച് മലയാളി യുവതാരങ്ങളായ വിപിൻ, അസ്ഹർ, അയ്മൻ തുടങ്ങിയവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രിയതാരങ്ങളായി മാറി. ദിമിത്രിയോസും ലെസ്‌കോയും മിലോസും തുടങ്ങിയ താരങ്ങൾ തങ്ങളുടെ ജോലികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ചെയ്യുകയാണ്. കാരണം ലൂണ ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായ ഒരുകൂട്ടം പോരാളികൾ ആശാന് കീഴിലുണ്ട്.

മോഹൻ ബഗാനെ തോൽപ്പിച്ചെങ്കിലും ഇവാൻ ആശാന് നിരാശയാണ്, കാരണം ഇങ്ങനെയാണ്

മറക്കാൻ പറ്റുമോ ഈ താരത്തെ🔥; ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ആരാധകരുടെ പ്രീയ താരം രംഗത്ത്🥰…