in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മോഹൻ ബഗാനെ തോൽപ്പിച്ചെങ്കിലും ഇവാൻ ആശാന് നിരാശയാണ്, കാരണം ഇങ്ങനെയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളിൽ ശക്തരായ എതിരാളികളെ തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ആണുള്ളത്. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ശക്തരായി ടീമുകളെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

മോഹൻ ബഗാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും ഈയൊരു കാര്യത്തിൽ തങ്ങൾ വളരെയധികം നിരാശരാണെന്ന് മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ വെളിപ്പെടുത്തി. തങ്ങൾക്ക് മത്സരത്തിൽ രണ്ടോ മൂന്നോ ഗോളുകൾ ഈസിയായി സ്കോർ ചെയ്യാൻ അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു ഗോൾ മാത്രം സ്കോർ ചെയ്യാനായതിൽ നിരാശയാണെന്ന് ഇവാൻ ആശാൻ പറഞ്ഞു.

“ഞങ്ങൾക്ക് രണ്ടോ മൂന്നോ ഗോളുകൾ നേടാനുള്ള അവസരമുണ്ടായിരുന്നു, അങ്ങനെ നോക്കുകയാണെങ്കിൽ ഈ മത്സരഫലത്തിൽ ഞങ്ങൾ നിരാശരാണ്.” – ഇവാൻ ആശാൻ പറഞ്ഞു. മോഹൻ ബഗാൻ നേരിടുന്ന തുടർച്ചയായ മൂന്നാമത്തെ തോൽവിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനോട്. സീസൺ തുടക്കത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചു തുടങ്ങിയ മോഹൻ ബഗാന് പിന്നീട് കാലിടറി പോവുകയാണ്.

പരിക്ക് തിരച്ചടിയായി😭; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരത്തിന് നഷ്ടമായത് സുവർണാവസരം 🫤…

ലൂണയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സില്ല എന്ന് കരുതിയവർക്ക് തെറ്റി, ആശാന്റെ പുതിയ പോരാളികൾ ഉദിച്ചു😍🔥