in ,

ലൂണ മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് ടീം മുഴുവൻ മികച്ച താരങ്ങളാണെന്ന് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഈ സീസണിലെ മികച്ച താരത്തിനുള്ള ഫാൻസ്‌ ദി ബെസ്റ്റ് പ്ലയെർ ഓഫ് ദി സീസൺ അവാർഡ് നേടിയത് ഉറുഗായ് താരമായ അഡ്രിയാൻ ലൂണയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഈ സീസണിലെ മികച്ച താരത്തിനുള്ള ഫാൻസ്‌ ദി ബെസ്റ്റ് പ്ലയെർ ഓഫ് ദി സീസൺ അവാർഡ് നേടിയത് ഉറുഗായ് താരമായ അഡ്രിയാൻ ലൂണയായിരുന്നു.

ഇവാൻ കലിയൂഷ്നി, രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റാകോസ് തുടങ്ങിയ താരങ്ങളെ മറികടന്നാണ് ഏകദേശം 68%ഫാൻസ്‌ വോട്ടിലൂടെ ലൂണ പുരസ്‌കാരം സ്വന്തമാക്കിയത്.

ഫാൻസ്‌ വോട്ടിങ്ങിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ അഡ്രിയാൻ ലൂണ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടും, താൻ മാത്രമല്ല ഈ ടീം മുഴുവൻ മികച്ച താരങ്ങളാണെന്നും പറഞ്ഞ് രംഗത്തെത്തി.

“എനിക്ക് വോട്ട് നൽകിയ എല്ലാവർക്കും വളരെയധികം നന്ദി. ഞാൻ മാത്രമല്ല ഈ ടീം മുഴുവനും സീസണിലെ മികച്ച താരങ്ങളാണ്. വീണ്ടും വളരെയധികം നന്ദി, നമുക്ക് ഇനിയും സ്വയം വിശ്വസിച്ചുകൊണ്ട് മുന്നേറാനുണ്ട്.” – അഡ്രിയാൻ ലൂണ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായെങ്കിലും ഏപ്രിൽ മാസത്തിൽ കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ബാംഗ്ലൂരു എഫ്സി ചെയ്ത ബ്ലാസ്റ്റേഴ്‌സ് ചതി മുംബൈ സിറ്റിയോട് നടന്നില്ല??

വിട്ടുകൊടുക്കില്ല, ബ്ലാസ്റ്റേഴ്‌സ് കിടിലൻ പോരാട്ടം നടത്തുമെന്ന് എസ്ഡി?