in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അൽവാരോയെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് യൂറോപ്പിൽ നിന്നും വെല്ലുവിളികൾ വരുന്നു??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ പത്താം സീസണിനാണ് സെപ്റ്റംബർ മാസത്തോടെയാണ് കിക്ക്ഓഫ് കുറിക്കുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ പത്താം സീസണിനാണ് സെപ്റ്റംബർ മാസത്തോടെയാണ് കിക്ക്ഓഫ് കുറിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരമായ സ്പാനിഷ് താരം അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് തരത്തിൽ നേരത്തെ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു. അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരുമോ എന്നതിനെ കുറിച്ച് നിലവിലെ സാഹചര്യത്തിൽ ഒന്നും പറയാൻ കഴിയില്ല എന്നാണ് മാർക്കസ് പറഞ്ഞത്.

ജോഷ്വാ സൊറ്റീരിയോക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് പകരക്കാരനെ അന്വേഷിക്കുന്നുണ്ട്, ഇനിയും മൂന്നു വിദേശ താരങ്ങളുടെ സൈനിംഗ് ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടതുണ്ട് എന്ന സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് തങ്ങളുടെ പഴയ താരമായ അൽവാരോ വസ്കസിനെ കൊണ്ടുവരാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ല.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന് അൽവാരോ വസ്ക്കസിനെ തിരികെ കൊണ്ടുവരാൻ താല്പര്യമുണ്ട്, പക്ഷേ സ്പാനിഷ് സൂപ്പർതാരത്തിന് യൂറോപ്പിൽ നിന്ന് ഉൾപ്പെടെ വമ്പൻ ഓഫറുകൾ വേറെയും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. 2024 വരെ കരാർ ശേഷിക്കുന്നുണ്ടെങ്കിലും സൂപ്പർതാരം എഫ് സി ഗോവയോടൊപ്പം അടുത്ത സീസണിൽ തുടരില്ല എന്നാണ് അറിയാൻ കഴിയുന്നത്.

അൽവാരോ വസ്‌ക്കസിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ ഇപ്പോഴും തുറന്നു കിടക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന് തിരികെ കൊണ്ടുവരുമെന്ന് കാര്യത്തിൽ ഉറപ്പ് പറയാൻ ആവില്ലെങ്കിലും സാധ്യതകളെ പൂർണമായും തള്ളിക്കളയാനും ആവില്ല എന്നതാണ് നിലവിലെ ട്രാൻസ്ഫർ സാഹചര്യം.

സീരിയസ് ആയി കാണാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല, ഇപ്പോഴും വെറും തയ്യാറെടുപ്പുകൾ മാത്രം..

വീഡിയോ; ഗംഭിര ഫ്രീകിക്ക് ഗോൾ, ഇന്റർ മിയാമിയിൽ രാജക്കിയമായി തുടങ്ങി മെസ്സി…