in , ,

വീഡിയോ; ഗംഭിര ഫ്രീകിക്ക് ഗോൾ, ഇന്റർ മിയാമിയിൽ രാജക്കിയമായി തുടങ്ങി മെസ്സി…

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലോക ഫുട്ബോളിലെ എല്ലാ ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് അര്ജന്റീന ഇതിഹാസ താരം ലയണൽ മെസ്സി മേജർ സോക്ർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിൽ ചേർന്നത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലോക ഫുട്ബോളിലെ എല്ലാ ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് അര്ജന്റീന ഇതിഹാസ താരം ലയണൽ മെസ്സി മേജർ സോക്ർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിൽ ചേർന്നത്.

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള താരത്തിന്റെ അരങ്ങേറ്റ മത്സരം ഇന്നായിരുന്നു. അമേരിക്കൻ ടൂർണമെന്റായ ലീഗ്സ് കപ്പിൽ ക്രൂസ് അസുലിനെതിരെയായിരുന്നു താരത്തിന്റെ ഇന്റർ മിയാമിക്കൊപ്പമുള്ള ആദ്യ മത്സരം.

എന്നാൽ ആദ്യ മത്സരം തന്നെ രാജാകിയമായി ആരംഭിച്ചിരിക്കുകയാണ് ലയണൽ മെസ്സി. 54ആം മിനുട്ടിൽ പകരക്കാരനായാണ് താരം കളി കളത്തിൽ ഇറങ്ങിയത്. ഇന്റർ മിയാമിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ താരത്തിന്റെ ഗോളിലൂടെ മിയാമി ജയിച്ചിരിക്കുകയാണ്.

90 മിനുട്ട് കഴിഞ്ഞുള്ള എക്സ്ട്രാ ടൈമിൽ ഗംഭിര ഫ്രീ ഗോൾ നേടിയാണ് താരം ഇന്റർ മിയാമിയെ ജയിപ്പിച്ചത്. ഇതോടെ മത്സരത്തിൽ ഇന്റർ മിയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിക്കുകയായിരുന്നു. എന്തിരുന്നാലും ആദ്യ മത്സരത്തിൽ തന്നെ താരം ഗോൾ നേടി ടീമിനെ ജയിപ്പിച്ചതിൽ എല്ലാ ആരാധകക്കും വളരെയധികം സന്തോഷകരമായിട്ടുണ്ട്.

താരം നേടിയ ഫ്രീകിക്ക് ഗോളിന്റെ വീഡിയോ ഇതാ…

https://twitter.com/BleacherReport/status/1682574610888376321?t=kZ8_FIJFvJY00XGocKLmuw&s=19

അൽവാരോയെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് യൂറോപ്പിൽ നിന്നും വെല്ലുവിളികൾ വരുന്നു??

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ട്‌; നടന്നാൽ പൊളിക്കും