in ,

LOVELOVE

“തോൽ‌വിയിൽ ഞങ്ങൾ നിരാശരാണ്” – ഇവാൻ

ഒഡിഷക്കെതിരായ എവേ മത്സരം പരാജയപ്പെട്ടതിൽ തീർത്തും തങ്ങൾ നിരാശരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്, എങ്കിലും തങ്ങൾ വളരെ പോസിറ്റീവ് ആയി മുന്നോട്ടുപോകുമെന്നും ഇവാൻ വ്യക്തമാക്കി

ഒഡിഷക്കെതിരായ എവേ മത്സരം പരാജയപ്പെട്ടതിൽ തീർത്തും തങ്ങൾ നിരാശരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്, എങ്കിലും തങ്ങൾ വളരെ പോസിറ്റീവ് ആയി മുന്നോട്ടുപോകുമെന്നും ഇവാൻ വ്യക്തമാക്കി.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫെറൻസിലാണ് ഇവാൻ വുകോമനോവിച് ഇക്കാര്യങ്ങൾ പറയുന്നത്. മത്സരത്തിൽ ആദ്യ പകുതിയിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനു രണ്ടാം പകുതിയിൽ ആ ലീഡ് നിലനിർത്താനായില്ല, തുടർച്ചയായി ആക്രമിച്ചു കയറിയ ഒഡിഷ താരങ്ങൾ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ് മത്സരം സ്വന്തമാക്കിയത്.

“ടാക്ടിക്കലി മാത്രം ഒരു മത്സരത്തിൽ പരാജയപ്പെടുത്താൻ സാധിക്കില്ല, ഇരു ടീമുകൾക്കും ഗോളുകൾ നേടാനാകുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഞാൻ ചിന്തിക്കുന്നത്, ആദ്യ പകുതിയിലും രണ്ടാം പകുതിയിലും. പക്ഷെ ഏതവസ്ഥയിലും ഈ കളി മോശമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

“ഞങ്ങൾ കഷ്ടപ്പെടുമെന്നും പോരാടേണ്ടിവരുമെന്നും ഞങ്ങൾക്കറിയാമായിരുന്നു, ഒരു സാഹചര്യത്തിൽ കളിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ കളിക്കാരും അസ്വസ്ഥരായി, അവസാന ഫലത്തിൽ ഞങ്ങൾ നിരാശരാണ്. എന്നാൽ അതിലും പോസിറ്റീവായ കാര്യങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, ഞങ്ങൾക്ക് മുന്നോട്ട് പോകണം.” – ഇവാൻ പറഞ്ഞു.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ താരസമ്പന്നമായ ടീം സ്‌ക്വാഡുള്ള മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുന്നത്. ഈ മാസം 28-നാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ്സി മത്സരം അരങ്ങേറുന്നത്.

ആദ്യം ഗോൾ നേടിയിട്ടും മത്സരം തോറ്റു!! ഇവാന് പറയാനുള്ളത്..

ബ്ലാസ്റ്റേഴ്സിൽ 24 മണിക്കൂറിന്റെ നിയമം!! ഇവാൻ വെളിപ്പെടുത്തുന്നു