in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീം സ്പിരിറ്റ്‌ ക്രീയേറ്റ് ചെയ്യുന്നതെങ്ങനെയാണെന്ന് വിശദീകരിച്ച് പരിശീലകൻ

സീസണിൽ പുതുതായെത്തിയ വിദേശ താരങ്ങൾ ടീമുമായി എങ്ങനെ ഒത്തിണങ്ങുന്നുവെന്ന ചോദ്യത്തിനാണ് പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച് സംസാരിച്ചത്. വിദേശ താരങ്ങളുടെ കാര്യം മാത്രമല്ല, എല്ലാ താരങ്ങളും മികച്ച അന്തരീക്ഷം ടീമിൽ കെട്ടിപ്പടുക്കുന്നുണ്ടന്ന് ഇവാൻ സൂചിപ്പിച്ചു.

ഒരു പരിശീലകനെന്ന നിലയിലും ഒരു കോച്ചിങ് സ്റ്റാഫ് എന്ന നിലയിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ താരങ്ങൾ കെട്ടിപ്പടുക്കുന്ന ടീം സ്പിരിറ്റ്‌ കാണുമ്പോൾ സന്തോഷമേറെയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച്.

സീസണിൽ പുതുതായെത്തിയ വിദേശ താരങ്ങൾ ടീമുമായി എങ്ങനെ ഒത്തിണങ്ങുന്നുവെന്ന ചോദ്യത്തിനാണ് പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച് സംസാരിച്ചത്. വിദേശ താരങ്ങളുടെ കാര്യം മാത്രമല്ല, എല്ലാ താരങ്ങളും മികച്ച അന്തരീക്ഷം ടീമിൽ കെട്ടിപ്പടുക്കുന്നുണ്ടന്ന് ഇവാൻ സൂചിപ്പിച്ചു.

“എല്ലായിപ്പോഴും ഈയൊരു കണക്ഷൻ നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് പുതിയ താരങ്ങൾ എത്തിച്ചേരുമ്പോൾ അവർക്കൊപ്പം, ഒരു ടീമായി ഒരുമിച്ചു കളിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ അവർക്ക് അൽപ്പം സമയം ആവശ്യമാണ്. പുതിയ വിദേശ താരങ്ങൾക്ക് 2 മാസമായി പരസ്പരം അറിയാം, ചിലർ പ്രീസീസണിൽ വൈകിയാണ് എത്തിയതെങ്കിലും ഇപ്പോൾ അവർ ടീമിനൊപ്പം കളിക്കുന്നതിൽ സന്തോഷം കാണുന്നുണ്ട്.”

“മൈതാനത്തിന് അകത്ത് മാത്രമല്ല, പിച്ചിന് പുറത്തും അവർ ആനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷം ലഭിക്കുന്നുണ്ട്, ഇങ്ങനെയാണ് ടീം സ്പിരിറ്റ്‌ ക്രീയേറ്റ് ചെയ്യേണ്ടത്. ഒരു പരിശീലകനെന്ന നിലയിൽ, ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിലും താരങ്ങൾ കളിക്കളത്തിൽ സമയം ആസ്വദിക്കുന്നതും കോമ്പിനേഷനുകൾ സൃഷ്ടിക്കുന്നതും നല്ല ഫുട്ബോൾ കളിക്കുന്നതും എതിരാളികളേക്കാൾ ഒരു ഗോൾ കൂടുതൽ സ്കോർ ചെയ്യാനും കളിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് കാണുന്നതിലും ഞങ്ങൾക്ക് വളരെ സന്തോഷവും സന്തോഷവുമുണ്ട്. അതിനാൽ തീർച്ചയായും ഞങ്ങൾ പുതിയ വിദേശ താരങ്ങളുടെ കാര്യത്തിൽ സന്തോഷവാന്മാരാണ്.”

കേരള ബ്ലാസ്റ്റേഴ്‌സ് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Aaveshamclub. Com

എല്ലാ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനു അൽപ്പം പ്രയാസമുള്ളതാണെന്ന് അറിയാം – ഇവാൻ

കൊമ്പന്മാർക്ക് വാരികുഴി ഒരുക്കി ഒഡിഷ, വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഇന്ന് കിടിലൻ പോരാട്ടം