in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതാദ്യം, ഇവാൻ ആശാൻ പറയുന്നു

ഹൈദരാബാദിനോടുള്ള ജയത്തോടെ ഐഎസ്എൽ ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. മത്സര ശേഷമുള്ള അഭിമുഖത്തിൽ ഇവാൻ വുകമനോവിച്ചു സംസാരിച്ചിരുന്നു

സീസണിൽ ഒരു മത്സരം പോലും തോൽവി അറിയാത്ത വന്ന ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് വിഴ്ത്തിയത്. 18ആം മിനുട്ടിൽ ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയത്.

ഹൈദരാബാദിനോടുള്ള ജയത്തോടെ ഐഎസ്എൽ ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

മത്സര ശേഷമുള്ള അഭിമുഖത്തിൽ ഇവാൻ വുകമനോവിച്ചു സംസാരിച്ചിരുന്നു. “ഞങ്ങൾ ഇപ്പോൾ ഐ‌എസ്‌എല്ലിൽ മൂന്നാം സ്ഥാനത്താണ്. സാധ്യമായ എല്ലാ കാര്യങ്ങളിലും ശക്തരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷം, സമീപനം, മാനസികാവസ്ഥ, സ്വഭാവം എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് ചില കാര്യങ്ങൾ മാറ്റേണ്ടതുണ്ട്.

അത് തുടർച്ചയായി മൂന്ന് വിജയങ്ങളിൽ കലാശിച്ചു, ഇത് ഒരു ചരിത്ര നിമിഷമാണ്. ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾക്കായി, കാരണം ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ടീമിനെപ്പോലെ കാണപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഇവാൻ വുകമനോവിച്ചു പറഞ്ഞു.

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. വരും മത്സരങ്ങളിൽ ജൈത്ര യാത്ര തുടർന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എതാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ഡിസംബർ 4ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ച മത്സരത്തിലെ കണക്കെടുപ്പ്

ബ്ലാസ്റ്റേഴ്സിന്റെ 5 വിദേശ കളിക്കാർ നാട്ടിലേക്ക് മടങ്ങും