in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന് അക്കാര്യം ഉറപ്പിക്കാം; ആശാനും അഭിമാനിക്കാം

കിരീടമൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇവാൻ വുകമനോവിച്ച്. കലിപ്പും കടവുമൊക്കെയായി പലപ്പോഴും പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ പോയിന്റ് പട്ടികയുടെ മുകൾ ഭാഗം സ്ഥിരമായി കാണിക്കാൻ തുടങ്ങിയത് ഇവാൻ ആശാനാണ്.

വലിയ കടം വീട്ടിയില്ലെങ്കിലും ചെറുതായുള്ള കടങ്ങളൊക്കെയും വീട്ടിത്തുടങ്ങിയതും ആശാന്റെ കീഴിലാണ്. അത് കൊണ്ടാണ് ഇപ്പോഴും ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.

2021 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ആശാൻ തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനൽ വരെയെത്തിച്ചു. തൊട്ടടുത്ത സീസണിൽ ടീമിനെ പ്ലേ ഓഫ് വരെയുമെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തുടർച്ചയായ രണ്ട് സീസണുകൾ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തുന്നത് ആശാന്റെ കീഴിലാണ്.ഇപ്പോഴിതാ തുടർച്ചയായ മൂന്നാം സീസണിലും ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കുന്നതിന്റെ തൊട്ടരികിലാണ്.

പോയിന്റ് പട്ടികയിലെ ആദ്യ 6 സ്ഥാനക്കാരാണ് പ്ലേ ഓഫിലെത്തുക. നിലവിൽ 12 കളികളിൽ നിന്നും 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. പട്ടികയിൽ ആറാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഏഴാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സിയ്ക്കും 12 കളികളിൽ നിന്നും 12 പോയിന്റ് മാത്രമാണ് ഉള്ളത്.

ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഏറെക്കുറെ ഇത്തവണയും പ്ലേ ഓഫ് ഉറപ്പിക്കാം. ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടത്തിൽ മോശമല്ലാത്ത റിസൾട്ട് കൊണ്ട് വന്നാൽ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് കാണും.

ഇന്ത്യൻ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്നത് കാണണം ??,തന്റെ ആഗ്രഹം തുറന്നു പറഞ്ഞു യുണൈറ്റഡ് ഇതിഹാസം..

ഐഎസ്എൽ പുനരാരംഭിക്കുന്നു??ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾ ഇവരുമായാണ്??