in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എൽ പുനരാരംഭിക്കുന്നു??ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾ ഇവരുമായാണ്??

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീട പ്രതീക്ഷകൾ നഷ്ടപ്പെട്ടുപോയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ കിരീട പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലേക്കുമാണ്

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീട പ്രതീക്ഷകൾ നഷ്ടപ്പെട്ടുപോയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ കിരീട പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലേക്കുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാരായി 2023 ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് ടൂർണമെന്റ് അത്ര മികച്ച റിസൾട്ട് അല്ല നൽകിയത്. സൂപ്പർ കപ്പിൽ ആദ്യം വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ചു. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് ശേഷിക്കുന്ന മത്സരങ്ങൾ ജനുവരി 31ന് പുനരാരംഭിക്കുകയാണ്.

ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരാളികളായി വരുന്നതോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ്  ശേഷിക്കുന്ന മത്സരങ്ങൾക്ക് തിരികൊളുത്തുന്നത്. ഫെബ്രുവരി രണ്ടിന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  ശക്തരായ ഒഡീഷയെയാണ് നേരിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുള്ള 2024ലെ ആദ്യ മത്സരമാണ് അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമായ പഞ്ചാബ് എഫ്സിയാണ് കൊച്ചിയിലെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് എതിരാളിയായി എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറുകൾ താഴെ കൊടുക്കുന്നു.

ബ്ലാസ്റ്റേഴ്സിന് അക്കാര്യം ഉറപ്പിക്കാം; ആശാനും അഭിമാനിക്കാം

ആശ്വാസം; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തുന്നു