ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പല മികച്ച തരങ്ങളെയും പരിക്ക് പിടികൂടിയിരുന്നു. പ്രതിരോധനിരയിൽ ഐബാൻ ഡോഹ്ലിങ്ങിന് പരിക്കേറ്റ് സീസൺ നഷ്ടമായപ്പോൾ പരിക്ക് കൂടുതൽ വലച്ചത് മധ്യനിരയെയാണ്.
ജീക്സൻ സിംഗ്, ഫ്രഡി, വിബിൻ മോഹൻ, ലൂണ എന്നിവരെ പരിക്ക് വലച്ചു. ഇതിൽ ഫ്രഡിയ്ക്കും ലൂണയ്ക്കും പരിക്ക് കാരണം സീസൺ നഷ്ടമാവുകയും ചെയ്തു.
ഇതിൽ സീസണിന്റെ ആദ്യഘട്ടത്തിൽ പരിക്കേറ്റ താരമാണ് ജീക്സൻ സിംഗ്. ജീക്സന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് മറികടക്കാൻ കഴിഞ്ഞിരുന്നെങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടത്തിൽ ജീക്സനെ പോലുള്ള ഒരു താരം ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ അത്യാവശ്യമാണ്.
പരിക്കേറ്റ ജീക്സൻ സൂപ്പർ കപ്പിന്റെ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സബ് ബെഞ്ചിൽ തിരിച്ചെത്തിയെങ്കിലും താരം ആ മത്സരത്തിൽ കളിക്കാനിറങിയിരുന്നില്ല. സൂപ്പർ കപ്പിന്റെ ബാക്കി രണ്ട് മത്സരങ്ങളിൽ താരം ബ്ലാസ്റ്റേഴ്സിന്റെ സൈഡ് ബെഞ്ചിൽ പോലുമില്ലായിരുന്നു.
ഇതോടെ താരത്തിന്റെ ഫിറ്റ്‌നസ്സിൽ ആരാധകർക്ക് വീണ്ടും ആശങ്കയായി. എന്നാൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ച് ചിത്രങ്ങളിൽ ജീക്സൻ ടീമിനോടപ്പം പരിശീലനം നടത്തുന്നതായി കാണാം.
സൂപ്പർ കപ്പിൽ ഒരൊറ്റ മിനിറ്റ് പോലും കളിക്കാത്ത താരം ഇപ്പോൾ പരിശീലന സെക്ഷനിൽ സജീവമായതോടെ ആരാധകരുടെ ആശങ്ക നീങ്ങിയിരിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ തന്നെ ജീക്സൻ തിരിച്ച് വരവ് നടത്തിയേക്കും.