in ,

വൈകിയതിനു കാരണമുണ്ട്, പ്രശ്നങ്ങളെല്ലാം തീർത്ത് ഇവാൻ ആശാൻ കൊച്ചിയിലേക്ക് വരുന്നു???

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പ്രീ സീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് തങ്ങളുടെ പരിശീലനം നടത്തുന്നത്, എന്നാൽ മുഖ്യ പരിശീലകനായ ഇവാൻ ആശാൻ ഇതുവരെ ടീമിനോടൊപ്പം ചേരാത്തതിനാൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ തന്ത്രപരമായ പരിശീലനങ്ങളിലേക്ക് കടന്നിട്ടില്ല.

ഡ്യൂറൻഡ് കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവാനാശാൻ എന്തുകൊണ്ടാണ് കൊച്ചിയിൽ എത്താത്തത് എന്നതിൽ ആരാധകർക്ക് ആശങ്കയുണ്ട്, വിസ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് ഇവാൻ ആശാൻ കൊച്ചിയിലെത്താൻ വൈകുന്നത്.

എന്നാൽ നിലവിൽ ഇവാൻ വുകോമനോവിചിന്റെ വിസ സംബന്ധമായ പ്രശ്നങ്ങളെല്ലാം തീർന്നിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എപ്പോൾ വേണമെങ്കിലും കൊച്ചിയിൽ എത്താം എന്നും പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് അപ്ഡേറ്റ് നൽകി.

സെർബിയൻ തന്ത്രജ്ഞനായ ഇവാൻ ആശാൻ കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ചേരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള ടാക്ടിക്കൽ ട്രെയിനിങ് ഉൾപ്പെടെയുള്ളവ തകൃതിയായി ആരംഭിക്കും, അൽപ്പ ദിവസങ്ങൾക്കപ്പുറം കൊൽക്കത്തയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന് വേണ്ടി തയ്യാറെടുക്കുകയാണ് നിലവിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് വരുന്നു??ഈയാഴ്ച ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്രഖ്യാപനം ഉണ്ടായേക്കും..

ഹോർമിയെ തൂക്കാൻ ഐഎസ്എൽ ടീം വന്നു, സൂപ്പർ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് അപ്ഡേറ്റ് ഇതാണ്..