in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എടികെ മോഹൻ ബഗാൻ കിരീടം നേടാൻ സാധ്യതയുണ്ട് – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ATK മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമാനോവിച്, ഞായറാഴ്ച നടക്കുന്ന ഐഎസ്എല്ലിലെ എൽക്ലാസിക്കോ എന്ന് വിശേഷണമുള്ള മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ്.

ATK മോഹൻ ബഗാൻ ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ശക്തരായവരാണെന്നും, അവർക്കെതിരായ മത്സരത്തിന് മുന്നോടിയായി തങ്ങൾക്ക് കഴിയുന്ന വിധത്തിൽ സർവ്വതും നൽകി ഒരുക്കം ഗംഭീരമാക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ATK മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമാനോവിച്, ഞായറാഴ്ച നടക്കുന്ന ഐഎസ്എല്ലിലെ എൽക്ലാസിക്കോ എന്ന് വിശേഷണമുള്ള മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ്.

ഈസ്റ്റ്‌ ബംഗാളിനെതിരെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കളിച്ചതിൽ നിന്നും തന്ത്രപരമായും സാങ്കേതികമായും അധികം മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ ഇവാൻ വുകോമാനോവിച്, ATK മോഹൻ ബഗാനെ വാഴ്ത്തുകയും ചെയ്തു.

“ഞായറാഴ്ച മറ്റൊരു ഹോം മത്സരമാണ് വരുന്നത്, തന്ത്രപരമായും സാങ്കേതികമായും അധികം മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ഈ ഐഎസ്എൽ സീസണിൽ കിരീടം നേടാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലുള്ള ഒരു ക്ലബ്ബാണ് ATK മോഹൻ ബഗാൻ, അവർ കരുത്തുറ്റ ടീമാണ്. ഞങ്ങൾക്ക് കഴിയുന്നത് പോലെ ഏറ്റവും മികച്ച രീതിയിൽ ഞങ്ങൾ അടുത്ത മത്സരത്തിനൊരുങ്ങും.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

ഒക്ടോബർ 16 ഞായറാഴ്ച വൈകുന്നേരം 7:30ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നൽകുന്ന സമ്മർദ്ദങ്ങളെയും ATK മോഹൻ ബഗാന് അതിജീവിക്കേണ്ടതുണ്ട്.

“ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫാൻസിനെ കാണുന്നത്” – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഇന്ന് സൂപ്പർ താരങ്ങൾ തമ്മിലുള്ള തകർപ്പൻ പോരാട്ടം?ലൈവ് കാണാം..