in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

“ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫാൻസിനെ കാണുന്നത്” – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിനുള്ളിലെ മഞ്ഞപ്പട ആരാധകരുടെ സാന്നിധ്യത്തിൽ മൈതാനത്ത് ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കാലുകുത്തുന്ന ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിന് അത് എങ്ങനെയാണ് അനുഭവപ്പെടുക എന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ ന്യൂ സൈനിങ് ഇവാൻ കലിയൂഷ്നി സംസാരിക്കുകയാണ്.

ഈയിടെ നടന്ന ഒരു അഭിമുഖത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ആർത്തുവിളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ വെച്ച് കലൂർ സ്റ്റേഡിയത്തിന്റെ മൈതാനത്തിനുള്ളിൽ കാലുകുത്തിയപ്പോഴുള്ള ‘ഫീൽ’ എന്തായിരുന്നു എന്ന ചോദ്യത്തിന് ഇവാൻ കലിയൂഷ്നി ഉത്തരം നൽകുകയായിരുന്നു.

ഇത്രത്തോളം മാന്ത്രികമായ അന്തരീക്ഷവും നിമിഷങ്ങളും ജീവിതത്തിൽ ആദ്യമായിട്ടാണെന്നും, കാണികളുടെ ആരവങ്ങളെല്ലാം അത്ഭുതകരമാണെന്നുമാണ് ഇവാൻ പറഞ്ഞത്. ഈസ്റ്റ്‌ ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ഇവാൻ ഇരട്ടഗോളുകൾ നേടിയിരുന്നു.

“അത്ഭുതകരം, ഇത്രയും മാന്ത്രികമായ അന്തരീക്ഷം ആദ്യമായിട്ടായിരുന്നു. പക്ഷേ കളത്തിൽ കാലുകുത്തിയ ആ നിമിഷം എനിക്കു ചുറ്റുമുള്ള ഗെയിം ഒഴികെ എല്ലാറ്റിനോടും ഞാൻ ‘ഡിസ്കണക്റ്റഡ്’ ആയി. പിന്നീട് ഇടയ്ക്കിടെ കളി നിലയ്ക്കുന്ന വേളകളിൽ മാത്രമേ കാണികളുടെ ആരവം പോലും ഞാൻ കേട്ടുള്ളൂ.” – ഇവാൻ കലിയൂഷ്നി പറഞ്ഞു.

കൊച്ചി സ്റ്റേഡിയം ആർത്തിരമ്പിയ ആ കിടിലൻ ഗോൾ എങ്ങനെ വന്നു? തന്ത്രപരമായ വിശദീകരണം നൽകി സൂപ്പർ താരം

എടികെ മോഹൻ ബഗാൻ കിരീടം നേടാൻ സാധ്യതയുണ്ട് – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..