in ,

OMGOMG LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്കുള്ള കാരണം തുറന്നുപറഞ്ഞ് ഇവാൻ ആശാൻ..

ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരം സൗത്ത് ഇന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയിരുന്നു.

ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരം സൗത്ത് ഇന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയിരുന്നു.

മത്സരശേഷം പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ ബാംഗ്ലൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആവർത്തിച്ച തെറ്റ് എന്താണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറഞ്ഞു.

“സെറ്റ്പീസുകളിലൂടെ പ്രത്യേകിച്ച് ബെംഗളൂരു എഫ്‌സിക്കെതിരെ പ്രതിരോധിക്കുക പ്രയാസമാണ്. സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നല്ല ഏകാഗ്രതയും വ്യക്തിഗതപിഴവുകൾ ഒഴിവാക്കേണ്ടതും ആവശ്യമാണ്.”

“അതാണ് കളിയിൽ വ്യത്യാസം വരുത്തുന്നത്, വ്യക്തിഗത പിഴവുകൾ ഞങ്ങൾക്ക് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നു.” – ഇവാൻ പറഞ്ഞു.

മത്സരം തോൽവിയറിഞ്ഞെങ്കിലും സീസണിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോൽക്കാതിരുന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലെത്താം. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം എടികെ മോഹൻ ബഗാനെതിരെയാണ്.

ഞങ്ങൾ നന്നായി കളിച്ചു,പ്ലേ ഓഫിൽ എത്തും;ഇവാൻ പറയുന്നു.

അവർ മികച്ച ടീമാണ്, അതിനാൽ മത്സരം കടുപ്പമേറിയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..