in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

വിട്ട് കൊടുക്കില്ല; ദിമിയെ നിലനിർത്താൻ പുതിയ പദ്ധതിയുമായി ബ്ലാസ്റ്റേഴ്‌സ്; കിടിലൻ നീക്കങ്ങൾ

ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രം ദിമിത്രി ഡയമന്തക്കോസുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഈ സീസണോട് കൂടി ടീമിൽ കരാർ അവസാനിക്കുന്ന താരം ഇത് വരെ പുതിയ കരാർ ഒപ്പിടാൻ സമ്മതം മൂളിയിട്ടില്ല. കൂടാതെ 3 ഐഎസ്എൽ ടീമുകൾ താരത്തിനായി രംഗത്തുണ്ട്. ഇതോട് കൂടിയാണ് താരം അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന സംശയം ആരാധകർക്കിടയിൽ ജനിച്ചത്.

കൂടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാനായി താരം സീസൺ അവസാനത്തിൽ ക്ലബ് വിടുമെന്നും ശേഷം താരം ഗ്രീക്ക് ക്ലബ്ബിൽ കളിക്കുമെന്നും ആദ്യ ഘട്ടത്തിൽ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനിടയിലാണ് 3 ഐഎസ്എൽ ക്ലബ്ബുകൾ താരത്തിനായി വല വീശി രംഗത്ത് വന്നത്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം അടങ്ങിയ കരാറുകളാണ് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. താരത്തെ ഏത് വിധേയേനെയും സ്വന്തമാക്കാനാണ് മറ്റു ടീമുകളുടെ നീക്കം. എന്നാൽ ബ്ലാസ്റ്റേഴ്സും താരത്തെ ഏത് വിധേയേനെയും നിലനിർത്താനുള്ള നീക്കത്തിലാണ്.

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് താരത്തിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് വമ്പൻ പ്രതിഫലമടങ്ങുന്ന കരാർ മുന്നോട്ട് വെച്ചുള്ളു എന്നാണ്.ഐഎസ്എല്ലില്‍ മറ്റ് ക്ലബുകള്‍ കൊടുത്ത ഓഫറിന് അടുത്തു നില്‍ക്കുന്നതാണ് പുതിയ വാഗ്ദാനമെന്നാണ് നമ്മുക്ക് ലഭിക്കുന്ന സൂചന.

കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ച്, അഡ്രിയാൻ ലൂണ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് ദിമി. അതിനാൽ താരത്തിന്റെ മനസ്സ് മാറ്റാനുള്ള നീക്കങ്ങളും ഇവരിൽ നിന്നുമുണ്ടാകും.

ലെസ്‌കോക്ക് പകരം കിടിലൻ സ്പാനിഷ് താരം, ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന്റെ റൂമർ ഇതാണ്..

ദിമിക്ക് പിന്നാലെ ജീക്സണും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക മാത്രം