in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ദിമിക്ക് പിന്നാലെ ജീക്സണും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക മാത്രം

ഡിമിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ ജീക്സൺ സിങ്. കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ജീക്സൺ. 2019 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഇതുവരെ 83 മത്സരങ്ങൾ കൊമ്പന്മാർക്കായി കളിച്ചിട്ടുണ്ട്.

കരാറിന്റെ അവസാന നാളുകളിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയന്ത്രം ദിമിത്രി ഡയമന്തക്കോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ആശങ്കയിലാണ് ആരാധകർ. ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന ദിമി പുതിയ കരാറിൽ ഒപ്പിടാത്തതും താരത്തിനായി 3 ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നതും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക വർധിപ്പിക്കുന്നു.

ഇപ്പോഴിതാ ഡിമിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ ജീക്സൺ സിങ്. കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ജീക്സൺ. 2019 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഇതുവരെ 83 മത്സരങ്ങൾ കൊമ്പന്മാർക്കായി കളിച്ചിട്ടുണ്ട്.

നിലവിൽ ജീക്സണ് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. ഈ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന കരാർ പുതുക്കൽ ചർച്ച അത്ര സുഖകരമല്ല എന്ന സൂചനകൾ കൂടി പുറത്ത് വരികയാണ്.

ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് വിശ്വാസ യോഗ്യമായ റിപോർട്ടുകൾ പുറത്ത് വിടുന്ന ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സും ജീക്സൺ സിംഗിന്റെ കാര്യം ഒരല്പം സങ്കീര്ണമാണെന്ന് തന്റെ എക്സ് അക്കൗണ്ടിൽ കുറിക്കുന്നു.

ജീക്സണുമായി ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന കരാർ പുതുക്കൽ ചർച്ചകളിൽ സ്ഥിരീകരണമൊന്നുമില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ ചില സങ്കീർണതകളുണ്ടന്നും അദ്ദേഹം ഒരു ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സിൽ ജീക്സന്റെ കാര്യത്തിലും ആരാധകർക്ക് ആശങ്കയേറിയിരിക്കുകയാണ്.

വിട്ട് കൊടുക്കില്ല; ദിമിയെ നിലനിർത്താൻ പുതിയ പദ്ധതിയുമായി ബ്ലാസ്റ്റേഴ്‌സ്; കിടിലൻ നീക്കങ്ങൾ

ലൂണ മടങ്ങി വന്നാൽ ഈ താരങ്ങളിൽ ഒരാൾ ടീം വിട്ട് പോകേണ്ടി വരും..