in , , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

പരിക്ക് വില്ലാനാവുന്നു; ക്രൊയേഷ്യൻ പ്രതിരോധമതിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവുമോ? സാദ്ധ്യതകൾ കുറവ്

ബ്ലാസ്റ്റേഴ്‌സിന്റെ ഈ ക്രൊയേഷ്യൻ വൻമതിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുണ്ടാവുമോ? ഈ സീസൺ അവസനത്തോടെ ബ്ലാസ്റ്റേഴ്‌സിൽ കരാർ അവസാനിക്കുന്ന താരവുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറിൽ എത്തുമോ? ലേഖകന്റെ വ്യക്തിപരമായ സാധ്യതകൾ പരിശോധിക്കാം…

കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ തവണ പന്ത് തട്ടിയെന്ന വിദേശ ഡിഫണ്ടർ എന്ന റെക്കോർഡ് നിലവിലുള്ളത് ബ്ലാസ്റ്റേഴ്‌സിന്റെ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്‌കോവിച്ചിനാണ്. 2021 ലാണ് ക്രൊയേഷ്യൻ ക്ലബ്ബ് ഡൈനാമോ ബെർഗിൽ നിന്നും താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. ഇത് വരെ ബ്ലാസ്റ്റേഴ്‌സിനായി താരം 43 തവണ പന്ത് തട്ടിയിട്ടുണ്ട്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ ക്രൊയേഷ്യൻ വൻമതിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുണ്ടാവുമോ? ഈ സീസൺ അവസനത്തോടെ ബ്ലാസ്റ്റേഴ്‌സിൽ കരാർ അവസാനിക്കുന്ന താരവുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറിൽ എത്തുമോ? ലേഖകന്റെ വ്യക്തിപരമായ സാധ്യതകൾ പരിശോധിക്കാം…

ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ പ്രതിരോധതാരമായ മിലോസ് ഡ്രിങ്കിച്ചുമായി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നെവെന്നും താരവുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ചർച്ചകൾ നടത്തിയെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നു. എന്നാൽ ലെസ്‌കോയുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ചർച്ചകൾ നടത്തിയാതായി വിവരമില്ല. ഇതിനർത്ഥം ലെസ്‌കോയെക്കാൾ ഡ്രിങ്കിച്ചിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നുവെന്ന് സാരം.

മാത്രമല്ല, നിരന്തരം പരിക്ക് അലട്ടുന്ന താരം കൂടിയാണ് ലെസ്‌കോ. ഈ സീസണിൽ ഇത് വരെ 7 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ഈ സീസണിൽ മാത്രമല്ല, മുൻ സീസണുകളിലും താരത്തെ പല തവണ പരിക്ക് പിടികൂടിയിട്ടുണ്ട്.

ഇത്തരത്തിൽ പരിക്ക് നിരന്തരം പിടികൂടുന്നത് ടീമിന്റെ നീക്കങ്ങളെയും ബാധിച്ചേക്കാം. അതിനാൽ പരിക്കിൽ വലയുന്ന താരവുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഒപ്പിടാനുള്ള സാധ്യതകൾ വളരെ കുറവാണ്.

പ്രതീക്ഷകളുടെ ഭാണ്ഡവുമായി ബ്ലാസ്റ്റേഴ്സിലെത്തി; പ്രതീക്ഷകൾ അവസാനിച്ചതോടെ യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ബാംഗ്ലൂരുവിന്റെ KGF ബ്ലാസ്റ്റേഴ്‌സിനെ ഭയപ്പെടുത്തുന്നുവോ? ഇത് ബ്ലാസ്റ്റേഴ്‌സ് മറികടക്കേണ്ടതുണ്ട്😍💥