in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

പ്രതീക്ഷകളുടെ ഭാണ്ഡവുമായി ബ്ലാസ്റ്റേഴ്സിലെത്തി; പ്രതീക്ഷകൾ അവസാനിച്ചതോടെ യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറായ സുഖാൻ ഗില്ലിനെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് കൈമാറുന്നു. ഇതോടെ ശ്യൂനമാകുന്ന ഫസ്റ്റ് ചോയിസ് ഗോൾകീപ്പർ പൊസിഷനിലേക്ക് കണ്ണും നട്ട് ഒരു യുവതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നു. എന്നാൽ അയാൾക്ക് ലഭിച്ചത് ഫസ്റ്റ് ചോയിസ് ആയിരുന്നില്ല, മറിച്ച് തേർഡ് ചോയിസായിരുന്നു.

പറഞ്ഞ് വരുന്നത് ലാറ ശർമയെ കുറിച്ചാണ്. ഈ സീസൺ തുടക്കത്തിലാണ് ലാറ ബെംഗളൂരുവിൽ നിന്നും ബ്ലാസ്റ്റേഴ്സിലേക്ക് ലോൺ ഡീലിൽ എത്തുന്നത്. ബംഗളുരുവിൽ ഗുർപ്രീത് സിങ്ങ് സന്ധു മൂലം അവസരം കുറഞ്ഞ താരം ബ്ലാസ്റ്റേഴ്സിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ടീമിൽ എത്തുന്നത്.

പ്രഭ്സുഖാൻ ഗിൽ പോയതോടെ ടീമിന്റെ ആദ്യ ഗോൾ കീപ്പറാവുമെന്ന് കരുതിയെങ്കിലും സച്ചിൻ സുരേഷിന്റെ മിന്നും പ്രകടനം താരത്തെ പിന്നിലാക്കി. രണ്ടാം ചോയിസ് ഗോൾ കീപ്പറാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും കരൺജിത്ത് സിങ്ങിന് പിറകിൽ മൂന്നാം സ്ഥാനത്തായിരുന്നു ലാറയുടെ സ്ഥാനം.

ബെംഗളൂരു ജേഴ്സിയിൽ അഞ്ച് മത്സരമെങ്കിലും കളിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ ഇത് വരെ ലാറയ്ക്ക് ഗോൾ കീപ്പർ ഗ്ലൗ ലഭിച്ചിട്ടില്ല. ഇനി കിട്ടാനുള്ള സാധ്യതയും കുറവാണ്. ഇതോട് കൂടി ക്ലബ് വിടാനുള്ള തീരുമാനത്തിലാണ് ഈ 25 കാരൻ.

താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്കോ അല്ലെങ്കിൽ പഞ്ചാബ് എഫ്സിയിലേക്കോ ആണ് കൂടുമാറാൻ ശ്രമിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

ബെംഗളൂരു ചൊറിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേറി മാന്തി; ബെംഗളൂരുവിൽ പൊങ്കാലയിട്ട് മഞ്ഞപ്പട

പരിക്ക് വില്ലാനാവുന്നു; ക്രൊയേഷ്യൻ പ്രതിരോധമതിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവുമോ? സാദ്ധ്യതകൾ കുറവ്