ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 16 മത്സരങ്ങളിൽ നിന്നും 29 പോയിന്റുകൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് പോരാട്ടം അരങ്ങേറുന്നത്.
അതേസമയം കഴിഞ്ഞ് സീസണിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയ ബംഗളൂരു എഫ്സി ക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മത്സരമാണ് ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ എത്തുമ്പോൾ ഐ എസ് എൽ ആരാധകർക്ക് ഓർമ്മകൾ വരുന്നത്.
എന്തായാലും നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വളരെ മോശം ഫോമിലൂടെ കടന്നുപോകുന്ന ബംഗളൂരു എഫ്സി ക്കെതിരെ ബംഗളൂരു എഫ്സിയുടെ ഹോം സ്റ്റേഡിയമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ നിലവിൽ ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം എങ്കിലും ചില കണക്കുകൾ ബ്ലാസ്റ്റേഴ്സിനെ ഭയപ്പെടുത്തുന്നതാണ്.
ഇതുവരെയും ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് വിജയം നേടുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഏറ്റവും വലിയ വസ്തുത. സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം ടീം എന്ന അഡ്വാന്റ്റേജ് മുതലെടുത്തുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുവാൻ നാളെ ബാംഗ്ലൂരിനാവുമോ എന്ന കാര്യവും സാധ്യതകൾ പറയാനാവില്ല.