in ,

LOVELOVE OMGOMG

ലൂണയെ മിസ് ചെയ്യുന്നു🥹 ഇനി ബ്ലാസ്റ്റേഴ്‌സ് എന്താണ് ചെയ്യേണ്ടതെന്ന് ദിമി പറയുന്നു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യഭാഗത്ത്‌ പരിക്ക് കാരണം വീണുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഏറ്റവും പ്രധാന താരമായ അഡ്രിയാൻ ലൂണയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരമായ ദിമിത്രിയോസ്.

അഡ്രിയാൻ ലൂണയെ ഒരു നായകനെന്ന നിലയിലും താരമെന്ന നിലയിലും മിസ് ചെയ്യുമെന്ന പറഞ്ഞ ദിമിത്രിയോസ് ഡയമന്റാകോസ് ലൂണ ഇല്ലെങ്കിലും നമ്മൾ കരുത്തരാകേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചു.

“അഡ്രിയാൻ ലൂണയാണ് നമ്മുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം, അതിനാൽ ലൂണയെ നഷ്ടമാവുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഇത് ഫുട്ബോളാണ്, നിങ്ങൾക്ക് ഇവിടെ ഒന്നും പ്രവചിക്കാനാവില്ല. നമുക്ക് കൂടുതൽ കരുത്തരാകേണ്ടതുണ്ട്, എങ്കിലും തീർച്ചയായും നമ്മൾ ഒരു നായകനെന്ന നിലയിലും താരമെന്ന നിലയിലും ലൂണയെ മിസ് ചെയ്യും.” – ദിമിത്രിയോസ് ഡയമന്റാകോസ് പറഞ്ഞു.

അതേസമയം അഡ്രിയാൻ ലൂണക്ക് പകരക്കാരനായാണ് യൂറോപ്പിൽ നിന്നും ഫെഡർ സെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൈൻ ചെയ്തത്. ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് സെർനിച്ചിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

കരോലിസ് ചുമ്മാ തീ🔥ഫോറിൻ സൈനിങ്ങിന് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു ബന്ധമാണ്😍🔥

കേരളം വിടാനൊരുങ്ങി വിദേശ സൂപ്പർ താരം🫤; അനുവാദം നൽകി ക്ലബ്ബും…