in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കരോലിസ് ചുമ്മാ തീ🔥ഫോറിൻ സൈനിങ്ങിന് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു ബന്ധമാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച താരം എന്ന് വിശേഷിപ്പിക്കുന്ന അഡ്രിയാൻ ലൂണയുടെ അഭാവം നികത്തുവാൻ വേണ്ടി യൂറോപ്പിൽ നിന്നുള്ള കിടിലൻ താരത്തിനെയാണ് തങ്ങളുടെ ടീമിൽ എത്തിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച താരം എന്ന് വിശേഷിപ്പിക്കുന്ന അഡ്രിയാൻ ലൂണയുടെ അഭാവം നികത്തുവാൻ വേണ്ടി യൂറോപ്പിൽ നിന്നുള്ള കിടിലൻ താരത്തിനെയാണ് തങ്ങളുടെ ടീമിൽ എത്തിച്ചത്.

32 വയസുകാരനായ ഫെഡർ ഇവനോവിച് സെർനിച് എന്ന യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയയുടെ നായകനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ സൈനിങ്ങിലൂടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അഡ്രിയാൻ ലൂണക്ക് പകരം സ്വന്തമാക്കിയത്.

2012 മുതൽ യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയക്ക് വേണ്ടി കളിക്കുന്ന ഫെഡർ ഇവനോവിച് സെർനിച് നിലവിൽ അവരുടെ നായകനാണ്. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ ടീമുകൾക്കെതിരെ തന്റെ ദേശീയ ടീമിനെ കഴിഞ്ഞ വർഷങ്ങളിൽ നയിച്ചത് എല്ലാം ഫെഡർ സെർനിച്ചാണ്.

തീർത്തും അപ്രതീക്ഷിതമായി
ഈ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതിന് പിന്നിലെ കൈകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്സിന്റെതാണ്. ലിത്വാനിയക്കാരനായ കരോലിസ് ലൂണയുടെ ഒഴിവിലേക്ക് കൊണ്ടുവന്നത് തന്റെ രാജ്യത്തിന്റെ നായകനെയാണ്. ഈയൊരു ലിത്വനിയൻ ബന്ധം തന്നെയാണ് ഫെഡറിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ എളുപ്പമാക്കിയത്.

മുൻ ഐ എസ് എൽ പരിശീലകൻ ആസ്റ്റൺ വില്ലയിലേക്ക്..

ലൂണയെ മിസ് ചെയ്യുന്നു🥹 ഇനി ബ്ലാസ്റ്റേഴ്‌സ് എന്താണ് ചെയ്യേണ്ടതെന്ന് ദിമി പറയുന്നു😍🔥