in ,

LOVELOVE LOLLOL OMGOMG AngryAngry

തോൽവികൾക്കും പുറത്താക്കലിനുമിടയിൽ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ ചില താരങ്ങളുമുണ്ട്?

ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിൽ കളിക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ ടീമായ എഫ്സി ബാംഗ്ലൂരുവിന്റെ റിസർവ് ടീമിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ഒരു ഗോളടിച്ച് ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനിലയിലേക്ക് കൂപ്പുകുത്തുന്നത്.

ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിൽ കളിക്കാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ ടീമായ എഫ്സി ബാംഗ്ലൂരുവിന്റെ റിസർവ് ടീമിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ഒരു ഗോളടിച്ച് ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനിലയിലേക്ക് കൂപ്പുകുത്തുന്നത്.

ഡ്യുറണ്ട് കപ്പിന്റെ ആദ്യത്തെ മത്സരത്തിൽ ഗോകുലം കേരളയോട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂര് എഫ്സിയുടെ റിസർവ് ടീമിനോട് സമനില വഴങ്ങേണ്ടി വന്നപ്പോൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പുറത്തായി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഗോകുലം കേരളയാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.

ഡ്യൂറന്റെ കപ്പ് ടൂർണമെന്റിനെ കേരള ബ്ലാസ്റ്റേഴ്സ് വേണ്ടയത്ര സീരിയസ് ആയ രീതിയിൽ എടുത്തിട്ടില്ല എന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം. പരിശീലനത്തിലിടുന്ന ജേഴ്സിയുമായി ഡ്യൂറണ്ട് കപ്പ്‌ കളിക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ചില പ്രമുഖ താരങ്ങളെ പുറത്തിരുത്തുകയും ചെയ്തിട്ടുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളിൽ നിന്നും മോശം പ്രകടനമാണ് ആരാധകർക്ക് കാണാനായത്. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങി കളിച്ച ചില താരങ്ങളും ഉണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടു മത്സരത്തിലും ഗോളുകൾ നേടിയ നൈജീരിയൻ താരം ഇമ്മാനുവൽ ജസ്റ്റിൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ വിപിൻ മോഹൻ എന്നിവർ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.

ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരമായ അയ്മൻ, ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ ലൂണ എന്നിവരും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ ചുരുക്കം ചില താരങ്ങളാണ് മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റു ചില താരങ്ങളുടെ മോശ പ്രകടനം ആരാധകർക്കും നിരാശ നൽകുന്നതാണ്.

ഡ്യൂറൻഡ് കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്?

അടിപൊളി ഫിനിഷിങ്?; ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിൽ വന്ന താരത്തിന്റെ കിടിലൻ ഗോൾ ഇതാ… വീഡിയോ കാണാം