in , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്തയെത്തി

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക്. കളിക്കളത്തിൽ ടീമിനായി ഓടി കളിക്കുന്ന ലൂണയുടെ അഭാവം നിലവിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നുമുണ്ട്. ഇപ്പോഴിതാ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒരു വാർത്ത കൂടി വരികയാണ്.

നിലവിൽ ഈ സീസണിൽ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനാവില്ല എങ്കിലും ഏപ്രിൽ മാസത്തോടെ കൂടി താരം പൂർണ ഫിറ്റ്നസ്സിലേക്ക് വരാനുള്ള സാദ്ധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മാർച്ച് പതിനഞ്ചാം തീയതി അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പം ജോയിൻ ചെയ്ത് റിഹാബ് ആരംഭിക്കും. വരുന്ന ഏപ്രിൽ മാസത്തിൽ അദ്ദേഹത്തെ ഞങ്ങൾക്ക് സ്‌ക്വാഡിനൊപ്പം ചേർക്കാൻ പറ്റുമോ എന്നുള്ളത് ഞങ്ങൾ നോക്കും. മാത്രമല്ല സോറ്റി രിയോയും ഞങ്ങളോടൊപ്പം ജോയിൻ ചെയ്യും,ഞങ്ങൾ അദ്ദേഹത്തിനെയും വിലയിരുത്തുമെന്നാണ് ആശാൻ ഇന്ന് പറഞ്ഞത്. മോഹൻ ബഗാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റിലാണ് ആശാൻ ലൂണയുടെ കാര്യത്തിൽ വ്യക്തത നൽകിയത്.

ഏപ്രിൽ മാസത്തിൽ ലൂണയ്ക്ക് ടീമിൽ ജോയിൻ ചെയ്യാനാവും എന്ന് ആശാൻ സൂചന നൽകിയതോടെ ലൂണയുടെ ആരോഗ്യ സ്ഥിതി ഏതാണ്ട് പൂർണ ഫിറ്റ്നസിലേക്ക് വരികയാണ് എന്ന മനസിലാക്കാൻ സാധിക്കും.

ഈ സീസണിൽ ഇനി ലൂണയ്ക്ക് കളിക്കാനുള്ള സാദ്യതകൾ വളരെ കുറവാണ് എങ്കിലും അടുത്ത സീസൺ തുടക്കത്തിൽ തന്നെ താരം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഐഎസ്എൽ പത്താം സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്ക് പിറന്നു മുംബൈ ഒന്നാമത്

സ്വിറ്റ്സർലാൻഡിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റു, ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മുട്ടൻ പണി!!