in ,

AngryAngry CryCry LOLLOL LOVELOVE OMGOMG

അൽവാരോയുടെ വഴിയേ പെരേര ഡയസും?സൂപ്പർ താരം പുതിയ കരാറിൽ സൈൻ ചെയ്തു?

അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസുകളിൽ ഇടം നേടിയ രണ്ട് സൂപ്പർ വിദേശ താരങ്ങളായിരുന്നു സ്പാനിഷ് താരമായ അൽവാരോ വസ്കസ്, അർജന്റീനിയൻ താരമായ ഡയസ് എന്നിവർ.

അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസുകളിൽ ഇടം നേടിയ രണ്ട് സൂപ്പർ വിദേശ താരങ്ങളായിരുന്നു സ്പാനിഷ് താരമായ അൽവാരോ വസ്കസ്, അർജന്റീനിയൻ താരമായ ഡയസ് എന്നിവർ.

എന്നാൽ അടുത്ത സീസണിൽ തന്നെ മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിലേക്ക് ഇരുതാരങ്ങളും ക്ലബ്‌ മാറിപോയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സങ്കടം നൽകി.

എഫ്സി ഗോവ അൽവാരോ വസ്കസിനെ സ്വന്തമാക്കിയപ്പോൾ, പെരേര ഡയസിനെ സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്. ഒരു സീസൺ കാലാവധിയിൽ മുംബൈ സിറ്റിയിൽ ഒപ്പ് വെച്ച പെരേര ഡയസ് മികച്ച പ്രകടനം നടത്തി ടീമിന് ഷീൽഡ് ട്രോഫി നേടികൊടുത്തു.

അതിനാൽ തന്നെ ഈ അർജന്റീനിയൻ താരത്തിനെ ഒരു വർഷത്തേക്ക് കൂടി ടീമിൽ തുടരാൻ അവസരം നൽകിയിരിക്കുകയാണ് മുംബൈ സിറ്റി. ഡയസുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കിയതായി മുംബൈ സിറ്റി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

2024 വരെയുള്ള ഒരു വർഷത്തെ കരാറിലാണ് പെരേര ഡയസ് മുംബൈ സിറ്റി എഫ്സിയിൽ തുടരുക. എഫ്സി ഗോവയുമായി അൽവാരോ വസ്കസിനും 2024 വരെ കരാറുണ്ട്.

അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്‌സിലേക്ക്.. വിഷയത്തിൽ പുതിയ അപ്ഡേറ്റ് നൽകി മാർക്കസ്

കിടിലൻ സൈനിങ്ങുകൾ വരുന്നുണ്ട്?വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ഇതാണ്..