in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ സൈനിങ്ങുകൾ വരുന്നുണ്ട്?വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ എങ്കിലും ഒരു കപ്പ്‌ നേടുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ആരാധകരും പ്രതീക്ഷയോടെ അടുത്ത സീസണിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ എങ്കിലും ഒരു കപ്പ്‌ നേടുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ആരാധകരും പ്രതീക്ഷയോടെ അടുത്ത സീസണിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

ടീം വിടുന്ന താരങ്ങൾക്ക് പകരം മികച്ച സൈനിങ്ങുകൾ നടത്തി കിടിലൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. വിദേശ താരമായി ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ട് വിദേശ താരങ്ങളെ കൂടി ടീമിലെത്തിക്കുവാൻ നീക്കങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സൈനിങ്ങുകളുടെ കാര്യത്തിലാണെങ്കിൽ ബാംഗ്ലൂരു എഫ്സിയിൽ നിന്നും പ്രബീർ ദാസിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് തങ്ങൾ നോട്ടമിട്ട ഇന്ത്യൻ താരങ്ങൾ മാർക്കറ്റിൽ ലഭ്യാമാകാൻ കാത്തിരിക്കുകയാണ്.

ഫോറിൻ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി തന്നെ എല്ലായിടത്തും പരിശോധന നടത്തുന്നുണ്ട്, തങ്ങൾക്കൊത്ത താരങ്ങളെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ പിന്നെ വിദേശ താരങ്ങൾക്ക് വേണ്ടി ചർച്ചകൾ നടതാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളുടെ സൈനിങ് നടത്താൻ ഉദ്ദേശിക്കുന്നത്.

അൽവാരോയുടെ വഴിയേ പെരേര ഡയസും?സൂപ്പർ താരം പുതിയ കരാറിൽ സൈൻ ചെയ്തു?

ഒരു യുവതാരത്തെ കൂടി റിലീസ് ചെയ്യാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്