in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്‌സിലേക്ക്.. വിഷയത്തിൽ പുതിയ അപ്ഡേറ്റ് നൽകി മാർക്കസ്

അരങ്ങേറ്റം കുറിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സ്പാനിഷ് സൂപ്പർ താരമായ അൽവാരോ വസ്കസ്.

അരങ്ങേറ്റം കുറിച്ച ഒരൊറ്റ സീസൺ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സ്പാനിഷ് സൂപ്പർ താരമായ അൽവാരോ വസ്കസ്.

എന്നാൽ അതേ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് താരം സീസൺ കഴിയുന്നതോടെ ടീം വിടുമെന്ന വാർത്തയെത്തിയത്. തുടർന്ന് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയിലേക്കും താരം ചേക്കേറി.

എന്നാൽ 2024 വരെ എഫ്സി ഗോവയുമായി കരാറിൽ ഒപ്പ് വെച്ച അൽവാരോ വസ്കസ് അടുത്ത സീസണിൽ ഗോവയിൽ തുടരുമെന്നത് നിലവിൽ ഉറപ്പില്ലാത്ത കാര്യമാണ്. ക്ലബ്ബിൽ കാര്യമായി പ്രകടനം നടത്താൻ കഴിയാത്ത അൽവാരോ വസ്കസിനെ വിൽക്കാൻ എഫ്സി ഗോവ തയ്യാറായാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ രംഗത്ത് വരുമെന്ന് വാർത്ത പുറത്ത്വന്നിരുന്നു.

എന്നാൽ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ അഭിപ്രായത്തിൽ അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലെന്നാണ്.നിലവിൽ അതിനുള്ള സാധ്യതകൾ കാണുന്നില്ലെന്നാണ് മാർക്കസ് പറയുന്നത്.

എന്നാൽ ഒരു ഫോറിൻ വിദേശ മുന്നേറ്റനിര താരത്തിനെ ടീമിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് ആരാധകർക്ക് നൽകാവുന്നതിൽ ഏറ്റവും നല്ല സൈനിങ് വാർത്ത അൽവാരോ വസ്കസിന്റെത് തന്നെയായിരിക്കും.

അൽവാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരില്ല?

അൽവാരോയുടെ വഴിയേ പെരേര ഡയസും?സൂപ്പർ താരം പുതിയ കരാറിൽ സൈൻ ചെയ്തു?