in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ആരും വിഷമിക്കേണ്ട, പകരം വെക്കാൻ ലൂണ, ഡാനിഷ്, ആയുഷ് തുടങ്ങി നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടെന്ന് ആശാൻ..

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ മഞ്ഞ കാർഡ് ലഭിച്ചതിനാൽ പ്ലേഓഫിൽ സസ്‌പെൻഷൻ കാരണം കളിക്കാൻ കഴിയാത്ത ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നിക്ക് പകരം മറ്റൊരാളെ കണ്ടെത്തുമെന്ന് പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ മഞ്ഞ കാർഡ് ലഭിച്ചതിനാൽ പ്ലേഓഫിൽ സസ്‌പെൻഷൻ കാരണം കളിക്കാൻ കഴിയാത്ത ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നിക്ക് പകരം മറ്റൊരാളെ കണ്ടെത്തുമെന്ന് പരിശീലകൻ.

ഹൈദരാബാദിനേതിരായ മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.

“ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, അഡ്രിയാൻ ലൂണ തുടങ്ങിയ സെൻട്രൽ മിഡ്ഫീൽഡിൽ കളിക്കാൻ കഴിവുള്ള മതിയായ കളിക്കാർ ഞങ്ങൾക്കുണ്ട്.”

“അതിനാൽ പകരം മറ്റൊരു താരത്തിനെ ഞങ്ങൾ കണ്ടെത്തും. അടുത്ത കളിയിൽ ബെംഗളൂരുവിനെതിരെ കൂടുതൽ ശക്തരാകാൻ ഞങ്ങൾ ശ്രമിക്കും.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സഞ്ജൂ..സഞ്ജൂ….; നിറഞ്ഞ കൈയ്യടികളോടെ സഞ്ജുവിന് സ്വീകരണം; ഇതാണ് പവർ ( വീഡിയോ കാണാം)

ഹൈദരാബാദ്, ബാംഗ്ലൂരു ടീമുകൾക്കെതിരെ കളിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..