in ,

ഹൈദരാബാദ്, ബാംഗ്ലൂരു ടീമുകൾക്കെതിരെ കളിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

ഹൈദരാബാദ് എഫ്സി, ബാംഗ്ലൂരു എഫ്സി പോലെയുള്ള മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ നന്നായി കളി പുറത്തെടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഹൈദരാബാദ് എഫ്സി, ബാംഗ്ലൂരു എഫ്സി പോലെയുള്ള മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ നന്നായി കളി പുറത്തെടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ കൊച്ചിയിൽ വെച്ച് തോൽവി വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ അടുത്ത മത്സരത്തിൽ പ്ലേഓഫിൽ ബാംഗ്ലൂരു എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

“ഇത്തരം മത്സരങ്ങളിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഗോളുകൾ നേടാനും ശ്രമിക്കണം, കാരണം ഹൈദരാബാദ് എഫ്‌സി, ബെംഗളൂരു എഫ്‌സി പോലുള്ള ടീമുകളെ നേരിടുമ്പോൾ അവർ നന്നായി ഒരുങ്ങിയിട്ടുണ്ടെന്നറിയണം.”

“സ്വന്തം ഫാൻസിന് മുന്നിൽ ഇവിടെ കളിക്കുമ്പോൾ ഞങ്ങൾ മത്സരത്തിൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്നു, നന്നായി ഫുട്ബോൾ കളിക്കണം, നന്നായി അവസരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ആരും വിഷമിക്കേണ്ട, പകരം വെക്കാൻ ലൂണ, ഡാനിഷ്, ആയുഷ് തുടങ്ങി നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടെന്ന് ആശാൻ..

മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത; പരിക്കേറ്റ സൂപ്പർ താരം തിരിച്ചെത്തി