in , , , ,

LOVELOVE AngryAngry LOLLOL OMGOMG

സഞ്ജൂ..സഞ്ജൂ….; നിറഞ്ഞ കൈയ്യടികളോടെ സഞ്ജുവിന് സ്വീകരണം; ഇതാണ് പവർ ( വീഡിയോ കാണാം)

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യമല്ലാഞ്ഞിട്ടും ഇന്ത്യയിൽ സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിര സാന്നിധ്യമായ പല താരങ്ങളെക്കാളും സഞ്ജുവിന് ഫാൻസുണ്ട്. ഇന്ത്യയിൽ മാത്രമല്ല, അങ് അയർലണ്ടിൽ കളിയ്ക്കാൻ പോയപ്പോൾ പോലും സഞ്ജുവിന് കിട്ടിയ ഫാൻസ്‌ പവർ കണ്ട് പലരും അന്ധാളിച്ചിരുന്നു.

ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടപ്പം ഇപ്പോൾ മലയാളികളുടെ സ്വന്തം ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് സഞ്ജു. കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ലീഗ് മത്സരം കാണാൻ സഞ്ജു എത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സഞ്ജുവിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്.

നിറഞ്ഞ കയ്യടികളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകരിച്ചത്.ആരാധകരുടെ സ്നേഹത്തിന് മുന്നിൽ കൈവീശികാണിച്ചു നീങ്ങിയ താരത്തെ “സഞ്ജു… സഞ്ജു…” വിളികളാൽ ആരാധകർ സ്വീകരിച്ചു. ഒരു ക്രിക്കറ്റ് താരത്തിന് ഫുട്ബോൾ ഗ്രൗണ്ടിലും മികച്ച സ്വീകരണം തന്നെയാണ് ആരാധകർ ഒരുക്കിയത്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലയിംഗ് ഇലവന്‍ പുറത്തുവിട്ടതും സഞ്ജുവായിരുന്നു. എന്നാല്‍ ഹോംഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പരാജയപ്പെടുകയിരുന്നു.

അതെ സമയം അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിരുന്നു. പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. ബംഗളുരുവിന്റെ തട്ടകമായ ശ്രീ കണ്ടീരവയിലാണ് മത്സരം.

content highlights: sanju samson , kerala blasters

ഫിഫ ബെസ്റ്റ് പുരസ്‌കാരം ഇന്ത്യയുടെ വോട്ട് ആർക്ക്..?

ആരും വിഷമിക്കേണ്ട, പകരം വെക്കാൻ ലൂണ, ഡാനിഷ്, ആയുഷ് തുടങ്ങി നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടെന്ന് ആശാൻ..