in ,

LOLLOL

ജീക്സൻ, രാഹുൽ, താപ താരങ്ങളെ സ്വന്തമാക്കാൻ ഒഡിഷ?? സാധ്യതകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയയുള്ള ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകളും ചർച്ചകളും ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീരമായി മുന്നോട്ട് പോകുകയാണ്.

..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയയുള്ള ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകളും ചർച്ചകളും ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീരമായി മുന്നോട്ട് പോകുകയാണ്.

ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ റൂമറുകളും നന്നായി പരക്കുന്ന സമയം കൂടിയാണിത്. കൂടാതെ ട്രാൻസ്ഫർ റൂമറുകൾക്ക് അനുസരിച്ചുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.

മുംബൈ സിറ്റി എഫ്സിയുടെ രാഹുൽ ഭേകെ, ചെന്നൈയിൻ എഫ്സി താരം അനിരുധ് താപ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം ജീക്സൻ സിങ് എന്നിവർ ഒഡിഷ എഫ്സിയിൽ സൈൻ ചെയ്തക്കുമെന്ന് ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ ഈയൊരു സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

രാഹുൽ ഭേകെയെ വിൽക്കാൻ മുംബൈ സിറ്റി തയ്യാറല്ലെന്നും, അനിരുധ് താപയെ വിൽക്കാൻ ചെന്നൈയിൻ ഒരുങ്ങിയാൽ സ്വന്തമാക്കുവാൻ മുംബൈ സിറ്റി, മോഹൻ ബഗാൻ ടീമുകൾ എത്തുമെന്നും മാർക്കസ് പറഞ്ഞു.

കൂടാതെ ജീക്സൻ സിങ്ങിനെ മറ്റൊരു ടീമിന് വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലാത്തതിനാൽ ഒഡിഷ എഫ്സിയിലേക്കുള്ള ഈ മൂന്നു താരങ്ങളുടെ ട്രാൻസ്ഫർ സാധ്യതകൾ വളരെ കുറവാണ്.

ഇത് ഫാൻസ്‌ ആഗ്രഹിച്ച നീക്കം? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം 2027 വരെ തുടരും?

കിടിലൻ നീക്കം?എഫ്സി ഗോവയുടെ സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്നു?