in ,

LOVELOVE

ഇത് ഫാൻസ്‌ ആഗ്രഹിച്ച നീക്കം? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം 2027 വരെ തുടരും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രതിരോധത്തിലെ നിർണ്ണായക പങ്ക് വഹിച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രതിരോധത്തിലെ നിർണ്ണായക പങ്ക് വഹിച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.

മാർക്കോ ലെസ്‌കോവിചിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ബൂട്ട് കെട്ടിയ ഹോർമിപാം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

22 വയസുകാരനായ ഹോർമിപാമിന്റെ കരാർ പുതുക്കിയതായി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി, 2027 വരെയുള്ള നാല് വർഷത്തേക്ക് കൂടിയുള്ള കരാറിലാണ് ഒപ്പ് വെച്ചത്.

ഇന്ത്യൻ ദേശീയ ടീം അംഗം കൂടിയായ താരം ഇന്ത്യൻ ആരോസിന് വേണ്ടി ബൂട്ട് കെട്ടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിൽ 2021-ൽ എത്തുന്നത്.

തുടർന്ന് 34 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഡിഫെൻഡേഴ്സിൽ ഒരാളായി വളർന്നു വരികയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഇന്ത്യൻ സൈനിങ് വരുന്നു?

ജീക്സൻ, രാഹുൽ, താപ താരങ്ങളെ സ്വന്തമാക്കാൻ ഒഡിഷ?? സാധ്യതകൾ ഇങ്ങനെ