in ,

CryCry AngryAngry LOLLOL OMGOMG LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ നിരാശ നൽകി രാഹുൽ കെപി പുറത്ത്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ നിരാശ നൽകികൊണ്ട് ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരമായ രാഹുൽ കെപി പുറത്ത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ച 27 അംഗ സ്‌ക്വാഡിൽ നിന്നുമാണ് യുവതാരം പുറത്തായത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ നിരാശ നൽകികൊണ്ട് ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരമായ രാഹുൽ കെപി പുറത്ത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ച 27 അംഗ സ്‌ക്വാഡിൽ നിന്നുമാണ് യുവതാരം പുറത്തായത്.

ഇന്റർകോണ്ടിനന്റൽ കപ്പ്‌, സാഫ് കപ്പ്‌ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിൽ നിന്നുമാണ് രാഹുൽ കെപി പുറത്തായത്. നേരത്തെ പ്രഖ്യാപിച്ച 42 അംഗ ക്യാമ്പിൽ രാഹുൽ ഇടം നേടിയിരുന്നു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും മലയാളി താരമായ സഹൽ അബ്ദുസമദ്, ജീക്സൻ സിങ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

മലയാളി താരമായി സഹലിനെ കൂടാതെ മോഹൻ ബഗാന്റെ ആഷിക് കുരുണിയനും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു.ഏറെ പ്രതീക്ഷകളുമായാണ് ഇന്റർനാഷണൽ മത്സരങ്ങൾക്ക് സുനിൽ ചെത്രിയുടെ നായകത്വത്തിൽ ഇന്ത്യൻ ടീം അണിഞ്ഞൊരുങ്ങുന്നത്.

https://youtu.be/xmVPq4PCQTo
https://youtu.be/V27ksgd89eU

ബൊളീവിയയിൽ നിന്നൊരു യുവ സ്ട്രൈക്കർക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ സൈനിങ്ങിനരികെ മറ്റൊരു ഐഎസ്എൽ ക്ലബ്‌