in , , , , ,

LOVELOVE OMGOMG LOLLOL

ബൊളീവിയയിൽ നിന്നൊരു യുവ സ്ട്രൈക്കർക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്

ബോളിവിയൻ ടോപ് ടയർ ക്ലബ്‌ ക്ലബ്‌ ഓൾവൈസ് റെഡിയ്ക്ക് വേണ്ടിയാണ് താരം നിലവിൽ കളിക്കുന്നത്. ക്ലബ്ബിനായി ഏഴു മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും നേടിയിരുന്നു.

ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തക്കോസിനെ നിലനിർത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷുവാ സൊറ്റിരിയോയെ സ്വന്തമാക്കിയിരുന്നു. സൊറ്റിരിയോയുടെ സൈനിങ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു യുവ വിദേശ സ്ട്രൈക്കറെ കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

നോർത്ത് അമേരിക്കൻ രാജ്യമായ ഡോമനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോണി റോമിറോയ്ക്ക് വേണ്ടിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നത്. 25 കാരനായ താരവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ചർച്ചയിലാണ്.

ബോളിവിയൻ ടോപ് ടയർ ക്ലബ്‌ ക്ലബ്‌ ഓൾവൈസ് റെഡിയ്ക്ക് വേണ്ടിയാണ് താരം നിലവിൽ കളിക്കുന്നത്. ക്ലബ്ബിനായി ഏഴു മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും നേടിയിരുന്നു.

നേരത്തേ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് അമേരിക്കൻ ടോപ് ടയർ ലീഗുകൾ നിരീക്ഷിച്ച് വരികയായിരുന്നു. അവിടുത്തെ യുവതാരങ്ങളെ ടീമിലെത്തിക്കാമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കങ്ങൾ.

ഈ നീക്കങ്ങളുടെ ഭാഗമായാണ് 25 കാരനായ യുവസ്ട്രൈക്കറുമായി ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചത്.

മെസ്സിയും അർജന്റീനയും കളി തുടങ്ങിയിട്ടേയുള്ളൂ; മെസ്സിയുടെ കാര്യത്തിൽ നിർണായക അപ്ഡേറ്റുമായി അർജന്റീന എഫ്എ പ്രസിഡന്റ്

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ നിരാശ നൽകി രാഹുൽ കെപി പുറത്ത്..