in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിയും അർജന്റീനയും കളി തുടങ്ങിയിട്ടേയുള്ളൂ; മെസ്സിയുടെ കാര്യത്തിൽ നിർണായക അപ്ഡേറ്റുമായി അർജന്റീന എഫ്എ പ്രസിഡന്റ്

കരിയറിലെ സമയമെല്ലാം കഴിഞ്ഞു എന്നു പല താരങ്ങളും പറയുന്ന സമയത്താണ് ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം ഉയർത്തിയത്. ഞങ്ങൾ ഇനിയും കിരീടം ലക്ഷ്യങ്ങൾ വെയ്ക്കുന്നുണ്ട് .അടുത്ത വർഷത്തെ കോപ്പ അമേരിക്ക ഞങ്ങൾക്ക് മുന്നിലുണ്ട്. അടുത്ത കോപ്പ ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ മെസ്സി ഞങ്ങൾക്കൊപ്പം തുടരുമെന്നും കിരീടം നേട്ടം ആവർത്തിക്കുമെന്നും ടാപ്പിയ പറഞ്ഞു.

ഖത്തറിൽ ലോകകിരീടം ഉയർത്തിയതോടെ ഫുട്ബോൾ ലോകത്ത് പൂർണനായിരിക്കുകയാണ് ലയണൽ മെസ്സി. ക്ലബ് ഫുട്ബോളിലും വ്യക്തിഗത കരിയറിലും റെക്കോർഡുകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ മെസ്സിക്ക് ദേശീയ കുപ്പായത്തിൽ ഒരു കിരീടമില്ല എന്ന വിമർശകരുടെ പരിഹാസം ഖത്തർ ലോകകപ്പോട് കൂടി അവസാനിച്ചു.

കൂടാതെ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയും മെസ്സി സ്വന്തമാക്കി. എന്നാൽ അർജന്റീനയുടെയും മെസ്സിയുടെയും പദ്ധതികൾ ഇതോട് കൂടി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അർജന്റീന എഫ്എ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ.

കരിയറിലെ സമയമെല്ലാം കഴിഞ്ഞു എന്നു പല താരങ്ങളും പറയുന്ന സമയത്താണ് ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം ഉയർത്തിയത്. ഞങ്ങൾ ഇനിയും കിരീടം ലക്ഷ്യങ്ങൾ വെയ്ക്കുന്നുണ്ട് .അടുത്ത വർഷത്തെ കോപ്പ അമേരിക്ക ഞങ്ങൾക്ക് മുന്നിലുണ്ട്. അടുത്ത കോപ്പ ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ മെസ്സി ഞങ്ങൾക്കൊപ്പം തുടരുമെന്നും കിരീടം നേട്ടം ആവർത്തിക്കുമെന്നും ടാപ്പിയ പറഞ്ഞു.

അർജന്റീനയൻ ടീമിൽ മെസ്സിയും ഇനിയും ഏറെ നാൾ തുടരുമെന്ന് തന്നെയാണ് ടാപ്പിയയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പരിക്ക് അദ്ദേഹത്തെ അലട്ടിയില്ല എങ്കിൽ മെസി കളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മെസ്സി അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. മെസ്സി അടുത്ത ലോകകപ്പ് കളിക്കണമെന്ന് അദ്ദേഹത്തിൻറെ ആരാധകർ ആഗ്രഹിക്കുന്നുണ്ടുവെങ്കിലും അടുത്ത ലോകകപ്പിനെ പറ്റി മെസ്സി ഇത് വരെ മനസ്സ് തുറന്നിട്ടില്ല.

ALSO READ: മൗറിഞ്ഞോ റോമ വിടുന്നു; അടുത്ത കളരി വമ്പന്മാരുടെ തട്ടകത്തിൽ

സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കി

ബൊളീവിയയിൽ നിന്നൊരു യുവ സ്ട്രൈക്കർക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്