ഇന്ത്യൻ സൂപ്പർ ലീഗിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് വിളിപ്പേരുള്ള 36-വയസുകാരനായ ബ്രസീലിയൻ സ്വദേശിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ട്.
നിലവിൽ ഈസ്റ്റ് ബംഗാൾ താരമായ ക്‌ളീറ്റൻ സിൽവയെ സ്വതമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയത്.
സീസണിൽ 20 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടിയ താരം ഈസ്റ്റ് ബംഗാളിന്റെ മോശം പ്രകടനത്തിനിടയിലും വ്യക്തിഗത മികവ് കാഴ്ച വെച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമിച്ചെങ്കിലും താരത്തിനെ വിട്ടുകൊടുക്കാൻ തയാറല്ലാത്ത ഈസ്റ്റ് ബംഗാൾ സിൽവയുമായുള്ള കരാർ പുതുക്കുന്ന കാര്യങ്ങൾ വേഗത്തിലാക്കുകയായിരുന്നു.