in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്സിന്റെ പഴയ പടക്കുതിര മടങ്ങിവരുന്നുണ്ടെന്ന് റൂമർ??

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുൻ സൂപ്പർ വിദേശ താരമായ സെർബിയ സ്വദേശി സ്ലാവിസ സ്റ്റോജനോവിച്ച് നിലവിൽ സെർബിയയിലെ സെക്കൻഡ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഒരു സെർബിയൻ ക്ലബിന് വേണ്ടിയാണു കളിച്ചുകൊണ്ടിരിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മുൻ സൂപ്പർ വിദേശ താരമായ സെർബിയ സ്വദേശി സ്ലാവിസ സ്റ്റോജനോവിച്ച് നിലവിൽ സെർബിയയിലെ സെക്കൻഡ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഒരു സെർബിയൻ ക്ലബിന് വേണ്ടിയാണു കളിച്ചുകൊണ്ടിരിക്കുന്നത്.

2018-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുന്ന അദ്ദേഹം 17 മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നേടിയതിന് ശേഷം 2019-ലാണ് ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ 4 മത്സരങ്ങൾ കൂടി കളിച്ചതിന് ശേഷമാണ് ഇന്ത്യ വിടുന്നത്.

എന്നാൽ നിലവിൽ പുറത്ത്വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് എക്സ്പീരിയൻസുള്ള ഈ താരത്തിന്റെ ലഭ്യതയെ കുറിച്ച് ചില ഐഎസ്എൽ ക്ലബ്ബുകൾ അന്വേഷിക്കുന്നുണ്ട്. എങ്കിലും ട്രാൻസ്ഫർ സാധ്യതയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വളരെ കുറഞ്ഞ സാധ്യത മാത്രമാണുള്ളത്.

34-കാരനായ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വീണ്ടും ശ്രമങ്ങൾ നടത്താനുള്ള സാധ്യതകളില്ല. അറ്റാക്കിങ് മിഡ്‌ഫീൽഡർ, സെക്കന്റ്‌ സ്ട്രൈകർ, ഫോർവേഡ് തുടങ്ങി വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള സ്ലാവിസ സ്റ്റോജനോവിചിന്റെ ട്രാൻസ്ഫർ സാധ്യതയെ കുറിച്ച് ഐഎസ്എൽ ക്ലബ്ബുകൾ അന്വേഷിക്കുന്നുണ്ടെങ്കിലുംഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ കുറവായാണ് വിലയിരുത്തപ്പെടുന്നത്.

ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിങ്സിൽ

അനിരുദ്ധ് താപ്പ ചെന്നൈ വിടുന്നു; സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഐഎസ്എൽ വമ്പന്മാർ