in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

അഡ്രിയാൻ ലൂണ മുംബൈയിലുണ്ട്, പക്ഷെ ബ്ലാസ്റ്റേഴ്‌സ് മൗനം പാലിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയെ ഇന്ന് നേരിടാനൊരുങ്ങുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ പരിക്ക് കാരണം കളിക്കാനുണ്ടാവില്ല. കാൽമുട്ടിനേറ്റ പരിക്ക് കാരണം സൂപ്പർ താരമായ ലൂണക്ക് സീസൺ നഷ്ടമാവുമെന്നാണ് അറിയാനാവുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ക്ലബുമായി അടുപ്പമുള്ള ഐഎസ്എൽ കമന്റെറ്റർ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റുകൾ പ്രകാരം അഡ്രിയാൻ ലൂണ തന്റെ പരിക്കിന്റെ സർജറിക്ക് വേണ്ടി മുംബൈയിൽ പോയിരിക്കുകയാണ്. കുറഞ്ഞത് മൂന്നുമാസമെങ്കിലും വിശ്രമം ലൂണക്ക് ആവശ്യമാണെന്നാണ് ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ്.

ലൂണയുടെ കാര്യം സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. അഡ്രിയാൻ ലൂണ നിലവിൽ മുംബൈയിലുണ്ടെന്നും എന്നാൽ അത് സർജറിക്ക് വേണ്ടിയാണോ കൺസൾട്ടൻസിക്ക് വേണ്ടിയാണോ എന്ന് തനിക്ക് ഉറപ്പ് പറയാനാവില്ലെന്നാണ് മാർക്കസ് പറഞ്ഞത്.

ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോട് ചോദിച്ചപ്പോൾ ക്ലബ് പ്രത്യേകിച്ച് അപ്ഡേറ്റ് നൽകിയിട്ടില്ലെന്നും മാർക്കസ് മെർഗുൽഹോ പറഞ്ഞു. എന്തായാലും അഡ്രിയൻ ലൂണ നിലവിൽ മുംബൈയിൽ ഉണ്ടെന്ന് മാർക്കസ് മെർഗുൽഹോ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ.

ലൂണയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അനായാസമായ വിജയമാണ് പ്രതീക്ഷിക്കുന്നത്??

ലൂണയും ഇവാനും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം